രാത്രി കിടക്കുന്നതിനു മുമ്പ് മുഖത്ത് അല്പം കറ്റാർവാഴയുടെ ജല്ല് പുരട്ടി കിടക്കുകയാണെങ്കിൽ വലിയൊരു മാറ്റം തന്നെയായിരിക്കും മുഖത്ത് കാണുവാനായി സാധിക്കുക. കൃത്രിമ ക്രീമുകൾ വാങ്ങി സൗന്ദര്യം കൂട്ടുന്നവരാണ് പലരും. കറ്റാർവാഴയുടെ ജല്ല് എടുത്ത് മുഖത്ത് പുരട്ടി അൽപനേരം മസാജ് ചെയ്യുക. എനിട്ട് കിടക്കാം ഇത് കഴുകേണ്ട ആവശ്യം ഇല്ല. ഈയൊരു രീതിയിൽ കറ്റാർവാഴ മുഖത്ത് പുരട്ടി കിടക്കുമ്പോൾ എന്ത് ഗുണമാണ് നിങ്ങളുടെ മുഖത്ത് ഉണ്ടാവുക എന്ന് നോക്കാം.
ഇതിൽ വൈറ്റമിൻസ് ധാരാളം അടങ്ങിയിരിക്കുന്നു. ഇത് ചർമ്മത്തിന് തിളക്കം നൽകുന്നത്തിനും കോളേജിൽ ഉൽപാദനത്തിന് സഹായിച് മുഖത്തെ ചുളിവുകൾ നീക്കുന്നു. മുഖത്തെ ചുളിവുകൾ നീക്കുകയും മുഖചർമം തിളക്കമുള്ളതാക്കുകയും ചെയ്യുന്നത് കൊണ്ട് പ്രായക്കുറവ് തോന്നിപ്പിക്കുവാനുള്ള നല്ലൊരു വഴിയും കൂടിയാണ് ഇത്. കണ്ണിന്റെ അടിയിലെ കറുപ്പുനിറത്തെ അറ്റുവാൻ സഹായിക്കുന്ന നല്ലൊരു ഇൻഗ്രീഡിയമാണ് ഇത്.
കണ്ണിനടിയിലെ രക്തയോട്ടം കുറയുന്നതും ഉറക്കുറവുമാണ് കണ്ണിനടിയിലെ കറുപ്പ് നിറം വരുവാനുള്ള പ്രധാന കാരണം..കറ്റാർവാഴയിലെ പോഷകങ്ങളും, വൈറ്റമിനുകളും എല്ലാം ഈ പ്രശ്നത്തിന് നല്ലൊരു പരിഹാരമാണ്. ഇത് കണ്ണിനടിയിലെ കറുപ്പ് നിറത്തെ നീക്കം ചെയ്യുവാൻ ഏറെ സഹായിക്കുന്നു. ചർമ്മത്തെ സുന്ദരവും മൃതലവും ആക്കുവാൻ ഏറെ ഗുണം ചെയ്യുന്ന നല്ലൊരു വഴിയും കൂടിയാണ് ഇത്. കറ്റാർവാഴ ജൽ ഇപ്രകാരം മുഖത്ത് പുരട്ടുന്നത്. ഇവയിലെ പോഷകങ്ങൾ ചർമ്മത്തിലൊക്കെ ആഴ്ന്നിറങ്ങി ചർമത്തിന് തിളക്കവും മൃദുത്വവും നൽകുന്നു.
വരണ്ട കോശങ്ങളിലേക്ക് കറ്റാർവാഴയുടെ ജെല്ല് ആഴ്ന്നിറങ്ങി കോശങ്ങൾക്ക് ഈർപ്പം നൽകാൻ കറ്റാർവാഴ ഏറെ സഹായിക്കുന്നു. നിറം വർദ്ധിപ്പിക്കുവാനും ഏറെ ഉത്തമമാണ് ഇതിലെ ഓക്സിഡന്റ് ഗുണങ്ങളും വൈറ്റമിനുകളും എല്ലാം ഏറെ ഗുണം നൽകുന്ന ഒന്നും കൂടിയുമാണ്. മുഖത്തെ ഇരുണ്ട മുഖക്കുരു പാടുകളും എല്ലാം നീക്കം ചെയ്യുവാൻ ഏറെ നല്ലതാണ് കറ്റാർവാഴ. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit
: Kairali Health