നാം എല്ലാവരും നമ്മുടെ ഇഷ്ടഭഗവാന്റെ പ്രീതിക്കുവേണ്ടി നാമജപങ്ങളും വഴിപാടുകളും ചെയ്യുന്നവരാണ്. ഇത്തരം മാർഗങ്ങളിലൂടെ നാമോരോരുത്തരും ദൈവപ്രീതി നേടുകയും ആഗ്രഹിച്ച കാര്യങ്ങൾ സഫലീകരിക്കുകയും ചെയ്യുന്നു. ചിലർ സാമ്പത്തികപരമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരും ബാധ്യതകൾ നിറഞ്ഞവരും നാൾക്ക് നാൾ കടo ഉള്ളവരും സമ്പാദ്യം ഒന്നുമില്ലാത്തവരും ആണ്.
ഇവർക്കൊക്കെ വേണ്ടിയുള്ള ഒരു വഴിപാടാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഈയൊരു വഴിപാട് കൃത്യമായി തന്നെ ചെയ്യുകയാണെങ്കിൽ വളരെ വേഗം തന്നെ ഫലം ലഭിക്കുന്ന ഒന്നാണ് ഇത്. ഈ വഴിപാടുകൾ ചെയ്യുന്നത് വഴിയും കടങ്ങളെല്ലാം ഒഴിഞ്ഞുപോവുകയും സാമ്പത്തിക ബുദ്ധിമുട്ടുകൾ നീങ്ങുകയും ചെയ്യുന്നു. ഈയൊരു വഴിപാട് ഏതൊരു സാധാരണക്കാരനും സ്വയം ക്ഷേത്രത്തിൽ പോയി ചെയ്യാൻ പറ്റാവുന്ന വഴിപാടാണ്. ഈ വഴിപാടുകൾക്ക് ഏറ്റവും വലിയ ഫലമാണ് ലഭിക്കുന്നത്. അത്രയേറെ ശ്രേഷ്ഠമായ വഴിപാടാണ് ഇത്.
നമ്മുടെ ധനപരമായ പ്രശ്നങ്ങൾ നീങ്ങുന്നതിനും സമ്പൽസമൃതി ജീവിതത്തിലേക്ക് വരുന്നതിനും ഈ വഴിപാട് സഹായിക്കുന്നു. ഈ വഴിപാടുകൾ ശിവക്ഷേത്രത്തിലാണ് ചെയ്യേണ്ടത്. ഈ വഴിപാട് വെളുത്തവാവ് കഴിഞ്ഞുവരുന്ന പ്രദോഷത്തിലാണ് ഇത് ചെയ്തു തുടങ്ങേണ്ടത്. ഈ പ്രദോഷ ദിവസം സന്ധ്യയ്ക്ക് ക്ഷേത്രത്തിൽ പോകേണ്ടതാണ്. പ്രദോഷ പൂജ കണ്ട് തൊഴാൻ സാധിക്കുന്നത് ഏറ്റവും ശുഭകരമാണ്.
ശിവക്ഷേത്രത്തിൽ പോയി രുദ്രസൂക്ത പുഷ്പാഞ്ജലി ചെയ്യേണ്ടതാണ്. ഏതൊരു വ്യക്തിയുടെ പ്രശ്നത്തിന് വേണ്ടിയാണോ നാം ഇത് ചെയ്യുന്നതെങ്കിൽ ആ വ്യക്തിയുടെ പേരിലും നാളിലും വേണം ഇത് ചെയ്യാൻ. അന്നേദിവസം ഭഗവാനെ കൺമുമ്പിൽ കണ്ടുകൊണ്ട് തന്റെ സങ്കടങ്ങളും ദുഃഖങ്ങളും എല്ലാം ഭഗവാനും സമർപ്പിച്ച് പ്രാർത്ഥിക്കുക. ഈ നിമിഷങ്ങൾക്ക് അപ്പുറം നമ്മുടെ ജീവിതത്തിൽ വരുന്ന നല്ല മാറ്റങ്ങൾ നമുക്ക് കാണാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.