നാം ഏവരും ഏകാദശി ആചരിക്കുന്ന വരാണ്. മഹാവിഷ്ണു ഭഗവാൻ ഭൂമിയിലേക്ക് ഇറങ്ങിവന്ന് നമ്മെ അനുഗ്രഹിക്കുന്ന ദിവസo ആണ് ഏകാദശി ദിവസം. ഈ ഏകാദശി ദിവസം ഭഗവാൻ ഓരോരുത്തരുടെ വീടുകളിലേക്ക് കയറി വരികയാണ് ചെയ്യുന്നത്. ചിങ്ങമാസത്തിലെ കൃഷ്ണപക്ഷ ഏകാദശിയാണ് വന്നിരിക്കുന്നത്. ഇതിനെ അജ ഏകാദശി എന്നും അന്നദാ ഏകാദശി എന്നും അറിയപ്പെടുന്നു. ഈ ഏകാദശി അപൂർവങ്ങളിൽ അപൂർവ്വമായ ഒന്നാണ്.
ഭഗവാൻ നമ്മുടെ വീട്ടിലേക്ക് വരുന്ന ഈ ദിവസം നാം നല്ല രീതിയിൽ ഒരുങ്ങേണ്ടതാണ്. അത്തരത്തിൽ നല്ല രീതിയിൽ ഒരുങ്ങിയാൽ മാത്രമേ ഭഗവാന്റെ സാന്നിധ്യം നമ്മുടെ വീടുകൾ ഉണ്ടാവുകയുള്ളൂ അതോടൊപ്പം തന്നെ അനുഗ്രഹവും. അത്തരത്തിൽ നാം ഒരുങ്ങേണ്ട കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പറയുന്നത്. എല്ലാവരും ഇത്തരത്തിൽ ഭഗവാനെ സ്വീകരിക്കാൻ വേണ്ടി പൂർണ്ണഹൃദയത്തോടും പൂർണ്ണ മനസ്സോടുകൂടി ഒരുങ്ങേണ്ടതാണ്.
ഈ ഏകാദശി വൃതം വളരെയേറെ ശ്രേഷ്ഠമാണ്. ഭഗവാൻ നമ്മെ തേടി നമ്മുടെ വീടുകളിലേക്ക് എത്തുന്ന ദിവസം ആയതിനാൽ കോടി പുണ്യമാണ് നാമോരോരുത്തർക്കും ലഭിക്കുന്നത്. അതിനാൽ തന്നെ ഈയൊരു വൃതം നാമോരോരുത്തരും എടുക്കേണ്ടതാണ്. നാം ആഗ്രഹിക്കുന്ന ഏതൊരു കാര്യം നടന്നു കിട്ടുന്നതിനും നാം ചെയ്തു പോയിട്ടുള്ള പാപങ്ങളും തെറ്റുകളും എല്ലാം പൊറുക്കുന്നതിനും ഭഗവാൻ നമുക്ക് നൽകുന്ന ഒരു അവസരം കൂടിയാണ് ഇത്.
ഇന്നേദിവസം നമുക്ക് മൂന്നു വിധത്തിൽ പ്രാർത്ഥിക്കാവുന്നതാണ്. വ്രതം എടുത്തുകൊണ്ട് പ്രാർത്ഥിക്കുകയും വ്രതം എടുക്കാതെ അമ്പലങ്ങളിൽ ദർശനം നടത്തി പ്രാർത്ഥിക്കുകയും അതുപോലെതന്നെ വ്രതം എടുക്കാതെ വീടുകളിൽ ഇരുന്ന് പ്രാർത്ഥിക്കുകയും ചെയ്യാം. നാമോരോരുത്തരും വ്രതം എടുത്ത് പ്രാർത്ഥിക്കുകയാണെങ്കിൽ അത് വളരെ ശ്രേഷ്ഠമാണ്.7 ജന്മങ്ങളിൽ ചെയ്തു പോയ എല്ലാ പാപങ്ങളും ഈ വ്രതം എടുക്കുന്നതു വഴി പൊറുത്തു കിട്ടുന്നു. തുടർന്ന് വീഡിയോ കാണുക.