ദിവസവും നിലവിളക്ക് കൊളുത്തുമ്പോൾ ചെയ്യാൻ പാടില്ലാത്ത ഇത്തരം കാര്യങ്ങളെ ആരും തിരിച്ചറിയാതെ പോകരുതേ.

നമ്മുടെ ഓരോരുത്തരുടെയും വീടുകളിൽ ദേവി സാന്നിധ്യം ഉറപ്പുവരുത്താൻ നാം ഓരോരുത്തരും ആഗ്രഹിക്കുന്നവരാണ്. മഹാലക്ഷ്മി ദേവിയുടെ സാന്നിധ്യം നമ്മുടെ വീടുകളിൽ ഉണ്ടായാൽ മാത്രമേ നമ്മുടെ വീടുകളിൽ സമൃദ്ധി ഉണ്ടാവുകയുള്ളൂ. അതിനാൽ തന്നെ നാം ദേവിയെ ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്നു. അത്തരത്തിൽ നാം ദേവിയെ നമ്മുടെ വീടുകളിലേക്ക് ആനയിക്കുന്നതിനു വേണ്ടിയാണ് വീടുകളിൽ ദിവസവും നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നത്.

   

ഇത്തരത്തിൽ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുമ്പോൾ നമ്മുടെ വീടുകളിൽ ഉള്ള എല്ലാ നെഗറ്റീവ് ഊർജ്ജങ്ങൾ പോവുകയും പോസിറ്റീവ് ഊർജ്ജം നിറയുകയും അതുവഴി ലക്ഷ്മി ദേവി തന്റെ അനുഗ്രഹം നമ്മളിൽ ചൊരിയുകയും ചെയ്യുന്നു. ഇത്തരത്തിൽ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുമ്പോൾ ചില തെറ്റുകൾ നാം പലപ്പോഴായി ചെയ്യാറുണ്ട്. ഇത്തരത്തിൽ നാം ഒരു കാരണവശാലും ചെയ്യാൻ പാടില്ലാത്ത.

ചില തെറ്റുകളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. വീടുകളിൽ നിലവിളക്ക് സ്ത്രീക്കും പുരുഷനും ഒരുപോലെ തെളിയിക്കാവുന്നതാണ്. എന്നിരുന്നാലും ഏതൊരു വീടിന്റെയും വിളക്കായ സ്ത്രീകൾ തന്നെ നിലവിളക്ക് കൊളുത്തുന്നതാണ് ഐശ്വര്യം. അത്തരത്തിൽ വിളക്ക് കൊളുത്തുന്നതിന് മുൻപായി വിളക്കുകൾ ദിവസവും നല്ലവണ്ണം കഴുകി വൃത്തിയായി ജലാംശം ഒന്നുമില്ലാത്ത രീതിയിൽ തുടച്ച് അതിൽഎണ്ണയൊഴിച്ച് വിളക്ക് കൊളുത്തേണ്ടതാണ്.

ഇത്തരത്തിൽ വിളക്ക് തെളിയിക്കുമ്പോൾ അഞ്ചു തിരിയിട്ട് തെളിയിക്കുന്നതാണ് ഏറ്റവും ശുഭകരം. ഇത്തരത്തിൽ സന്ധ്യാസമയങ്ങളിൽ നിലവിളക്ക് കൊളുത്തുന്ന സമയത്ത് സ്ത്രീകൾ ഒരു കാരണവശാലും അലക്കുവാൻ പാടുള്ളതല്ല. ഇത് ഐശ്വര്യ കേട് വീടുകളിൽ ഉണ്ടാകുന്നതിന് കാരണമാകുന്നു. അതുപോലെ തന്നെ നിലവിളക്ക് കൊളുത്തുന്നതിന് മുൻപായി തന്നെ വീടുകൾ നല്ലവണ്ണം ശുദ്ധിയാക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.