Bone Wear : അനേകം ആളുകളിൽ ഏറെ കൂടുതലായി കണ്ടുവരുന്ന അസുഖമാണ് മുട്ട്, എല്ല് തേയ്മാനം. ഒരുപാട് സ്ട്രെയിൻ ചെയ്ത് കുറെ നേരം നടക്കുകയും ഒരുപാട് ജോലികൾ ചെയ്യുന്നതുമൂലം എല്ലുകൾ തമ്മിലുള്ള ജോയിൻ ഭാഗങ്ങളിൽ തേയ്മാനം സംഭവിക്കുന്നു. നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന സന്ധികളിൽ ഒന്നാണ് കാൽ. എല്ല് തേയ്മാനം ബാധിക്കുന്ന 80 ശതമാനത്തോളം ആളുകൾ 60 വയസ്സിന് മുകളിലുള്ളവരാണ്.
അവരിൽ പക്ഷേ 40% ത്തോളം പേർക്ക് മാത്രമാണ് എല്ല് തേയ്മാനത്തിന്റെ ലക്ഷണങ്ങൾ പുറത്തു കാണിക്കുന്നത്. പുരുഷന്മാരെകാൽ കൂടുതൽ പ്രശ്നം നേരിടേണ്ടി വരുന്നത് സ്ത്രീകളാണ്. ഇരുമുട്ടനും ഒരേസമയം തേയ്മാനം സംഭവിക്കുന്ന രീതിയിലാണ് കണ്ടു വരുന്നത്. മുട്ടിനെ തേയ്മാനം ഉണ്ടാകുന്നതിനുള്ള പ്രധാന കാരണങ്ങൾ എന്ന് പറയുന്നത് അമിതമായ വണ്ണം, ജീവിതശൈലി, എൻഡോക്രൈനെൽ എന്നീ പ്രശ്നങ്ങൾ ഉള്ളവരിലാണ്.
അതുപോലെ തന്നെ കായികമായി അധ്വാനിക്കുന്നവരിൽ, വലിയ ഭാരം എടുത്ത് അധ്വാനിക്കുന്നവരിലും ഈ രോഗം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. എങ്ങനെയാണ് മുട്ടിൽ തേയ്മാനം ഉണ്ടാകുന്നത് എന്ന് നോക്കാം. നമ്മുടെ സന്ധികളിൽ പ്രത്യേകിച്ച് എല്ലുകൾ കൂട്ടി ഉരസുവാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ആർട്ടിക്കുലർ കാർട്ടിലേജ് എന്ന് വിളിക്കുന്നു പ്രത്യേകതരം കാർട്ടിലെജുകൾ ഉണ്ട്. എല്ലുകൾ തമ്മിൽ കൂട്ടി ഉരസുബോൾ ഉണ്ടാകുന്ന ഗർഷണത്തെ കുറക്കുക എന്നതാണ് ഇവയുടെ പ്രധാന ധർമ്മം.
ആർട്ടിക്കുലർ കാർട്ടിലെ ജലാംശം നഷ്ടപ്പെടുകയും ഡാമേജ് സംഭവിക്കുകയും ചെയുന്നു. അതിന്റെ ഫലമായി തമ്മിൽ ഗർഷണം കൂടുകയും ചെയ്യുന്നു. കാൽമുട്ട് വേദന തുടങ്ങിയ അപ്രയാസങ്ങൾ കാലങ്ങളോളം ശ്രദ്ധിക്കാതെ ഇരിക്കുമ്പോൾ ആണ് ഏറെ ഗുരുതരമായി ഈ ഒരു പ്രശ്നം മാറുന്നത്. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകപ്പെടുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Kairali Health