വിവാഹം കഴിഞ്ഞ് സ്ത്രീകൾ മാത്രം അണിയുന്ന ഒന്നാണ് സിന്ദൂരം. അവരുടെ വൈവാഹിക ജീവിതത്തിന്റെ അടയാളം കൂടിയാണ് ഈ സിന്ദൂരം. എന്നാൽ ഇന്ന്ഒട്ടുമിക്ക വിവാഹം കഴിഞ്ഞ സ്ത്രീകളും സിന്ദൂരത്തെ വെറുമൊരു സൗന്ദര്യവർദ്ധക വസ്തുവായി കാണുകയാണ് ചെയ്യുന്നത്. ഭർത്താവിന്റെ ആയുസിനെയും ആരോഗ്യത്തെയും പ്രതിനിധാനം ചെയ്യുന്ന സിന്ദൂരത്തെ യഥാവിതം നാം അണിഞ്ഞില്ലെങ്കിൽ അത് നമുക്കും നമ്മുടെ ജീവിതപങ്കാളിയ്ക്കും ഒരുപോലെ തന്നെ ദോഷകരമായി വരുന്നു.
അത്തരത്തിൽ സിന്ദൂരം അണിയേണ്ടതിനെക്കുറിച്ചും അവ യഥാവിതം അണിഞ്ഞില്ലെങ്കിൽ ഉണ്ടാകുന്ന ദോഷഫലങ്ങളെയും കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. പുരാണങ്ങളിൽ പോലും ഇത്തരത്തിൽ സിന്ദൂരം അണിയുന്നതിന്റെ പ്രാധാന്യം കാണാൻ സാധിക്കുന്നു. സീതാദേവി തന്റെ പങ്കാളിയായ ശ്രീരാമന്റെ ദീർഘായുസ്സിന് വേണ്ടിയാണ് സിന്ദൂരം അണിഞ്ഞിരുന്നത്. അത്തരത്തിൽ ചുവന്ന നിറത്തിലുള്ള സിന്ദൂരമാണ് നാമോരോരുത്തരും അണിയേണ്ടത്. ചുവന്ന നിറത്തിലുള്ള സിന്ദൂരം അറിയുമ്പോൾ നാം നെറുകയിലാണ് അണിയേണ്ടത്.
ലക്ഷ്മി ദേവിയുടെ വാസം ഉള്ള ഒരു സ്ഥലമാണ് നെറുക. അതിനാലാണ് നെറുകയിൽ സിന്ദൂരം അണിയുന്നത്. പണ്ടുകാലത്ത് പലതരത്തിലുള്ള ഔഷധക്കൂട്ടുകൾ ഉപയോഗിച്ച് കൊണ്ടാണ് സിന്ദൂരം നിർമ്മിച്ചിരുന്നത്. എന്നാൽ ഇന്ന് വിപണിയിൽ തന്നെ പല തരത്തിലുള്ള സിന്ദൂരങ്ങളും ലഭിക്കുന്നു. പലതരത്തിലുള്ളതുപോലെതന്നെ പല നിറത്തിലും ഇവ ലഭിക്കുന്നു. ഇത്തരത്തിൽ ഓരോ വിവാഹം കഴിഞ്ഞ സ്ത്രീകളും സിന്ദൂരം അണിയേണ്ടത് കുളിച്ചതിനുശേഷം ആയിരിക്കണം.
പൂജാമുറിയിൽ വച്ചോ മറ്റും ഇത് അണിയാവുന്നതാണ്. അതുപോലെ തന്നെ സിന്ദൂരം എപ്പോഴും നെറുകയിൽ തൊടേണ്ടതാണ്. അല്ലാതെ സൗന്ദര്യത്തെ വർധിപ്പിക്കുന്നതിനു വേണ്ടി അത് സ്ഥാനം തെറ്റി അണിയുകയാണെങ്കിൽ അത് ഇരട്ടി ദോഷമാണ്. അതുപോലെ തന്നെ ഒരു സ്ത്രീ ഉപയോഗിക്കുന്ന സിന്ദൂരം മറ്റൊരു സ്ത്രീക്ക് കൈമാറുന്നതും ദോഷകരമാണ്. അതിനാൽ തന്നെ ഓരോരുത്തരും വേറെ സിന്ദൂരം ഉപയോഗിക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.