ഉറക്കത്തിനിടയിൽ അല്ലെങ്കിൽ എന്തെങ്കിലും വ്യായാമം ചെയ്യുമ്പോൾ, അതുമല്ലെങ്കിൽ ഒരുപാട് നേരം നടക്കുമ്പോഴൊക്കെ ചില ആളുകളിൽ മസിൽ കയറ്റം എന്നിങ്ങനെ ഉണ്ടാകാറുണ്ട്. സാധാരണ ഒരു 35, 40 വയസ്സിന് മുകളിലുള്ള സ്ത്രീകളിൽ അല്ലെങ്കിൽ മുതിർന്ന ആളുകളിൽ അതും അല്ലെങ്കിൽ ഒത്തിരി പ്രായമുള്ള ആളുകളിലൊക്കെയാണ് ഈ ഒരു പ്രശ്നം കൂടുതലായി കാണാറുള്ളത്. എന്നാൽ ചില കുട്ടികളിൽ ഇത്തരത്തിൽ കൈകാലുകൾ കോച്ചി പിടിക്കുന്നവർ കണ്ടുവരുന്നു.
എന്തുകൊണ്ടാണ് ഇത്തരത്തിൽ മസിൽ പിടുത്തങ്ങൾ ഉണ്ടാകുന്നത്, മസിൽ പിടുത്തങ്ങൾ ഉണ്ടാകുമ്പോൾ എന്താണ് പരിഹരിക്കുവാൻ ആയി നമ്മൾ ശ്രദ്ധിക്കേണ്ടത് എന്നെല്ലാം നമുക്ക് നോക്കാം. മസിൽ പിടുത്തം എന്ന് പറയുന്നത് അല്ലെങ്കിൽ മസിൽ ഉരുണ്ടു കയറുക എന്ന് പറയുന്നത് നമ്മൾ അറിയാതെ തന്നെ കൂടുതൽ സമയം മസിലുകൾ സംകോജിക്കുകയും വികസിക്കുകയും ചെയ്യുന്നുണ്ട്. ചില മസിലുകൾ കൂടുതലായിട്ട് സംകോജിച്ച് കഴിഞ്ഞിട്ട് അത് വീണ്ടും അതിന്റെ യഥാസമയം എത്തുവാൻ കൂടുതൽ സമയം എടുക്കുന്നു.
ഇങ്ങനെ സംകോജിച്ച് നിൽക്കുന്ന അവസ്ഥയാണ് മസിൽ പിടുത്തം, മസിൽ ഉരുണ്ട് കയറ്റം എന്നിങ്ങനെ പറയപ്പെടുന്നത്. പെട്ടെന്ന് ഇരിക്കുന്ന സമയത്ത് പെട്ടെന്നൊന്ന് തല വെട്ടിക്കുക അല്ലെങ്കിൽ കൂടുതൽ സമയം ഭാരമുള്ള വസ്തുക്കൾ പൊക്കുമ്പോൾ ഒക്കെ നടുവിലെ മസിൽ പിടുത്തങ്ങൾ ഉണ്ടാക്കാറുണ്ട്. ശരീരത്തിലെ പല ഭാഗങ്ങളിൽ ആയിട്ടും മസിൽ പിടുത്തങ്ങൾ ഉണ്ടാകാറുണ്ട്. മുതിർന്ന സ്ത്രീകളിലാണ് ഈ ഒരു അസുഖം കൂടുതൽ ആയിട്ട് കണ്ടുവരുന്നത്. ഒരു അസുഖം ആദ്യം തന്നെ നിങ്ങൾ മനസ്സിലാക്കേണ്ടത് അസുഖം എന്ത് കാരണം കൊണ്ടാണ് നിങ്ങൾ ശരീരത്തിൽ ഉണ്ടാകുന്നത് എന്നതാണ്.
മസിൽ നല്ല ടൈറ്റ് ആയിട്ടാണ് നിൽക്കുന്നത് എങ്കിൽ അവിടെ ചൂടുപിടിക്കുന്നത് വളരെ ഉത്തമമാണ്. അതുപോലെതന്നെ ഒരു ഗ്ലാസ് വെള്ളത്തിൽ ഉപ്പും പഞ്ചസാരയും സമം സമം ചേർത്ത് കുടിക്കുക. ഇങ്ങനെ കുടിച്ചാൽ നമ്മുടെ ശരീരത്തിലുള്ള മിനറൽസുകൾ ബാലൻസ് ആയിട്ട് വരുന്നു. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Baiju’s Vlogs