എത്ര പഴകിയ കഫം അലിയിച്ച്‌ കളയാൻ ഇതൊന്ന് മതി… | To Dissolve Stale Phlegm.

To Dissolve Stale Phlegm : ഇടയ്ക്കിടയ്ക്ക് നമ്മളിൽ എല്ലാവരും സർവ്വസാധാരണയായി കണ്ടുവരുന്ന അസുഖമാണ് കഫക്കെട്ട്, ജലദോഷം എന്നിവ. ഇത് മുതിര്‍ന്നവരില്‍ മാത്രമല്ല കുട്ടികളിലും നല്ലരീതിയില്‍ ഇന്ന് കണ്ടുവരുന്നുണ്ട്. ഇത്തരത്തിൽ തുടർച്ചയായി ഉണ്ടാകുന്ന കഫക്കെട്ടിനെ നീക്കം ചെയ്യുവാനുള്ള നല്ലൊരു ഹോം റെമഡി റെസിപ്പിയുമായാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. തലയിൽ കെട്ടിക്കിടക്കുന്ന കഫം അല്ലെങ്കിൽ നെഞ്ചിൽ കെട്ടിക്കിടക്കുന്ന കഫം പറഞ്ഞ് പുറത്തേക്ക് പോകുവാൻ എന്താണ് നമ്മൾ ചെയ്യേണ്ടത്…?.

   

ഒരുപക്ഷേ ഇത്തരത്തിൽ കുട്ടികളിലും മുതിർന്നവരിലും ജലദോഷം, ഇടയ്ക്കിടെ ഉണ്ടാകുന്ന ചുമ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ കണ്ടു വരുമ്പോൾ ഡോക്ടറെ കാണുകയും ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം മരുന്നുകൾ കഴിക്കുകയും ആണ് സാധാരണഗതിയിൽ നാം എല്ലാവരും ചെയ്യാറുള്ളത്. എന്നാൽ നമ്മൾ അറിയാതെ തന്നെ തുടരെത്തുടരെയുള്ള മരുന്നുകളുടെ ഉപയോഗം മൂലം നമ്മുടെ ആരോഗ്യനില ദോഷത്തിലേക്ക് മാറുകയാണ്.

ഇത്തരത്തിൽ യാതൊരുവിധത്തിലുള്ള ദോഷ മാർഗങ്ങൾ ഒന്നും സ്വീകരിക്കാതെ നമ്മുടെ നാട്ടുവൈദ്യത്തിലൂടെ തന്നെ കെട്ടിക്കിടക്കുന്ന കഫത്തെ നീക്കം ചെയ്യാവുന്നതാണ്. അതിനായി കയ്യോനി എന്നറിയപ്പെടുന്ന ചെടിയാണ് ആവശ്യമായി വരുന്നത്. ഒരു ചെടി തലയിൽ പുരട്ടുവാനായി എണ്ണ കാച്ചുവാൻ ഉപയോഗിക്കുന്ന ഒന്നാണ്. ഇതിന്റെ തണ്ടും ഇല്ലയും എല്ലാം കൂടിയാണ് നമുക്ക് ആവശ്യമായി വരുന്നത്. ഈയൊരു ഇല അരച്ച് അതിന്റെ നീരാണ് ആവശ്യമായി വരുന്നത്.

 

കയ്യോന്നി നിങ്ങളുടെ ആവശ്യാനുസരണം കട്ട് ചെയ്ത് എടുത്തതിനുശേഷം കഴുകി വൃത്തിയാക്കി എടുക്കുക. തുടർന്ന് ഈയൊരു ഇല ചതച്ച് നീര് പിഴിഞ്ഞ് എടുക്കാവുന്നതാണ്. ഈയൊരു നീര് രണ്ടു തുണി കയ്യിലേക്ക് ഒഴിച്ചതിനുശേഷം മൂക്കിലൂടെയും വായയിലൂടെയും വലിച്ച് കയറ്റണം. ഇങ്ങനെ ചെയ്യുന്നതിലൂടെ കെട്ടിക്കിടക്കുന്ന കഫം പറഞ്ഞു പുറത്തു പോവുക തന്നെ ചെയ്യും. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Kairali Health

Leave a Reply

Your email address will not be published. Required fields are marked *