ഏത് ആഗ്രഹം സാധിക്കാനും, ജീവിത വിജയത്തിന് വേണ്ടിയും ഈ ദേവന് പൂജിക്കാവുന്നതാണ്.

നമ്മുടെ ഇഷ്ടദേവന്മാരിൽ ഒരാളാണ് ആഞ്ജനേയ സ്വാമി. പുരാണങ്ങളിൽ കേൾക്കുന്നതുപോലെ വളരെ ശക്തിയുള്ള ദേവനാണ് ഹനുമാൻ സ്വാമി.ശ്രീരാമ ഭഗവാനെ ഏറ്റവും വലിയ ഭക്തനാണ് ആഞ്ജനേയ സ്വാമി. ശ്രീരാമ ഭഗവാനോട് പ്രാർത്ഥിക്കുന്നത് ആഞ്ജനേയ സ്വാമിയെ പ്രീതിപ്പെടുത്തുന്നതിന് തുല്യമാണ്. ഉദിഷ്ടകാര്യ സാധനത്തിനായി നമുക്ക് പൂജിക്കാവുന്ന ഒരു ദേവനാണ് ആഞ്ജനേയ സ്വാമി.

   

ഹനുമാൻ സ്വാമി ധൈര്യവും ശക്തിയും വിജയവും കൈവരിക്കുന്നതിനായി പൂജിക്കുന്ന ദേവനാണ്.ഇത്തരത്തിൽ കാര്യസാധ്യം നടത്തിത്തരുന്ന ഹനുമാൻ സ്വാമിയെ നാം പൂജിക്കുന്നത് കുറവാണ്. എന്നാൽ ഹനുമാൻ സ്വാമിയെ പൂജിക്കുന്നത് വഴി നമ്മുടെ ജീവിതത്തിൽ വിജയം കൈവരിക്കുന്നതിനും നടക്കാതെ പോകുന്ന കാര്യങ്ങൾ പോലും നടക്കുന്നതിനും കഴിയും. ഹനുമാൻ സ്വാമിയെ പൂജിക്കുന്നത് വഴി കാര്യപ്രാപ്തിയ്ക്കും വിഘ്നങ്ങൾ വഴിമാറുന്നതിനും സാമ്പത്തിക നില മെച്ചപ്പെടുന്നതിനും കഴിയും.

ആഞ്ജനേയ സ്വാമിക്ക് ഏറ്റവും പ്രീതികരമായ വഴിപാടാണ് വെറ്റില മാല. ഇതിന് പിന്നിലൊരു ഐതിഹ്യമുണ്ട്. ശ്രീരാമ ഭഗവാൻ യുദ്ധം ജയിച്ചു വന്ന വാർത്ത സീതാദേവിയോട് ഹനുമാൻ സ്വാമി പറഞ്ഞപ്പോൾ ആ സന്തോഷത്തിൽ സീതാദേവി അണിയിച്ച മാലയാണ് വെറ്റില മാല. തന്റെ ഇഷ്ടം ദേവി അണിയിച്ച ഈ വെറ്റില മാല തന്നെയാണ് ഹനുമാൻ സ്വാമിയ്ക്ക് പ്രിയപ്പെട്ട വഴിപാട്.ഏതെങ്കിലും കാര്യത്തിലെ വിജയത്തിന് വേണ്ടിയോ ഉന്നതിക്ക് വേണ്ടിയോ.

ഹനുമാൻ സ്വാമിയ്ക്ക് മുടങ്ങാതെ വെറ്റിലമാലയണിഞ്ഞ് പ്രാർത്ഥിക്കുന്നതാണ് അത്യുത്തമം. അതുപോലെ വളരെ പെട്ടെന്ന് ജോലി കിട്ടുന്നതിനും ബിസിനസിലും മറ്റും അഭിവൃദ്ധി പ്രാപിക്കുന്നതിനും ഇത് വളരെ ഫലവത്തായ ഒരു പ്രാർത്ഥന രീതിയാണ്. നമ്മൾ പലപ്പോഴും പരിഗണിക്കാതെ വിട്ടുകളഞ്ഞ് ഈ ഹനുമാൻ സ്വാമികളെ പ്രീതിപ്പെടുത്തി നമുക്കും ഉദിഷ്ട കാര്യങ്ങൾ നേടിയെടുക്കാം.

 

Leave a Reply

Your email address will not be published. Required fields are marked *