സകല ചരാചരങ്ങളുടെയും നാഥനാണ് മഹാദേവൻ. മഹാദേവനോട് പ്രാർത്ഥിച്ചാൽ ഈ ഭൂമിയിൽ സാധ്യമാകാത്ത ഒരു കാര്യവും ഇല്ല. മഹാദേവന്റെ അനുഗ്രഹം നാമെല്ലാവരിലും പല രീതിയിൽ കാണാൻ സാധിക്കും. ജ്യോതിഷ ശാസ്ത്രത്തിൽ 27 നക്ഷത്രങ്ങൾ ആണുള്ളത്. ഇവയിൽ ഏഴു നക്ഷത്രങ്ങൾ ശിവപ്രീതിയുള്ള നക്ഷത്രങ്ങളാണ്.
അതായത് ശിവന്റെ അനുഗ്രഹമുള്ള നക്ഷത്രക്കാർ. ഈ നക്ഷത്രങ്ങളുടെ പ്രധാന ദേവനായി ശിവ ഭഗവാനെ കാണുന്നു. ഇതിൽ ആദ്യത്തേത് മൂലo നക്ഷത്രക്കാരാണ്. ഇവർ പൊതുവേ നിഷ്കളങ്കരും ശാന്തരും സന്മനസ്സുള്ളവരും ആണ്. ഇവർ ശിവഭഗവാനെ പ്രാർത്ഥിക്കുന്നത് ഇവരുടെ ജീവിതത്തിൽ അഭിവൃദ്ധിക്കും ഉന്നമനത്തിനും അത്യുത്തമമാണ്. കൂടാതെ ശിവക്ഷേത്ര തർജ്ജം നടത്തുന്നതും ഇവരുടെ ജീവിതത്തിൽ കൂടുതൽ ഐശ്വര്യം കൊണ്ടുവരും. രണ്ടാമത്തെ നക്ഷത്രക്കാരാണ് പൂരം നക്ഷത്രക്കാർ . ഇവർ നല്ല വ്യക്തിത്വത്തിന് ഉടമകൾ ആയിരിക്കും.
സഹായിക്കാൻ മനസ്സുള്ളവരും ആയിരിക്കും ഇവർ. ഇവർക്കും ശിവഭഗവാന്റെ അനുഗ്രഹം കൂടുതലായി ലഭിക്കും. മൂന്നാമത്തെ നക്ഷത്രക്കാരാണ്. ഇവർ ഇവരുടെ തൊഴിലിനെ ഈശ്വരത്തുല്യമായി സ്നേഹിക്കുന്നു. എത്ര കഷ്ടത അനുഭവിച്ചാലും ഭഗവാൻ കൈവിടാത്ത നക്ഷത്രക്കാരാണ് ഇവർ. ഇവർ ശിവ ഭഗവാനോട് പ്രാർത്ഥിക്കുന്നത് ഇവരുടെ ജീവിതത്തിൽ ഉന്നമനത്തിനും അഭിവൃദ്ധിക്കും അത്യുത്തമം. നാലാമത്തെ നക്ഷത്രക്കാരാണ് മകം. ഇവർക്ക് മറ്റുള്ളവരോട് പ്രത്യേകയും സ്നേഹവും ആയിരിക്കും.
അഞ്ചാമത്തെ നക്ഷത്രക്കാരന് ആയില്യം നക്ഷത്രക്കാർ. ഇവർ പൊതുവേ ശിവ ഭക്തരാണ്. ആറാമത്തെ നക്ഷത്രക്കാരാണ് തിരുവാതിര നക്ഷത്രക്കാർ. മഹാദേവൻ ജനിച്ച നക്ഷത്രം ആയതിനാൽ ഒരാൾക്ക് ജനിക്കാൻ പറ്റിയ ഏറ്റവും വലിയ നക്ഷത്രമായി ഇതിനെ കണക്കാക്കുന്നു. ഏഴാമത്തെ നക്ഷത്രക്കാരാണ് ഭരണി നക്ഷത്രക്കാർ. ഇവർക്കും ശിവ ഭഗവാന്റെ അനുഗ്രഹം നേരിട്ടു ലഭിക്കുന്നു. ഈ ഏഴു നക്ഷത്രക്കാർ ശിവ ഭഗവാനോട് പ്രാർത്ഥിക്കുന്നത് വഴി ഇവർക്ക് ജീവിതത്തിൽ വലിയ ഉയർച്ചയും സാമ്പത്തിക നേട്ടവും അഭിവൃദ്ധിയും പ്രാപിക്കാൻ സാധിക്കുന്നു.