കുടുംബ ക്ഷേത്രം എന്നത് നാം ഓരോരുത്തരുടെയും കുടുംബവുമായി ബന്ധപ്പെട്ട ക്ഷേത്രമാണ്. ഇത്തരത്തിലുള്ള കുടുംബ ക്ഷേത്രത്തിൽ ദേവനോ ദേവിയോ ആയിരിക്കാം പ്രതിഷ്ഠ. ഈ ദേവനെയോ ദേവതയെയോ കുടുംബത്തിലുള്ള എല്ലാവരും ഒരുപോലെ ആരാധിക്കുകയും പൂജിക്കുകയും ചെയ്യേണ്ടതാണ്. കുടുംബ പര ദേവതയുടെ അനുഗ്രഹം നമ്മുടെ ജീവിതത്തിൽ അനിവാര്യമാണ്. ഏതെല്ലാം ക്ഷേത്രങ്ങളിൽ പോയി നാം നമ്മുടെ ആഗ്രഹങ്ങൾ സാധിക്കണമെന്ന് പ്രാർത്ഥിച്ചാലും കുടുംബദേവതയുടെ അനുഗ്രഹം ഇല്ലാതെ ഒന്നും നടക്കുകയില്ല.
നമ്മുടെ ജീവിതത്തിൽ കുടുംബദേവതയെ നാം ആരാധിക്കുകയും പൂജിക്കുകയും ചെയ്യാതിരിക്കുകയാണെങ്കിൽ അത് വലിയ ദോഷങ്ങൾ ഉണ്ടാകുന്നതിന് കാരണമാകാറുണ്ട്. കുടുംബങ്ങൾ ചിന്നഭിന്നമാകുന്നതിന് വരെ ഇത് ഇടയാക്കുന്നു. ഇതിനെയാണ് ധർമ്മദൈവ കോപം എന്ന് പറയുന്നത്. ഇത്തരത്തിൽ കുടുംബക്ഷേത്രങ്ങളായി വന്നുകൊണ്ട് തന്നെ ചില ക്ഷേത്രങ്ങൾ പ്രസിദ്ധമായവയും ഉണ്ട്. നമ്മുടെ പൂർവികന്മാർ പ്രതിഷ്ഠിച്ചിട്ടുള്ള.
ഈ കുടുംബപര ദേവതയെ പൂജിക്കുകയും ആരാധിക്കുകയും ചെയ്തില്ലെങ്കിൽ നമുക്ക് അത് പ്രതികൂലമായി ബാധിക്കും. അതിനാൽ ഇഷ്ട ദേവതയോടെ പ്രാർത്ഥിക്കാൻ ആഗ്രഹിക്കുന്ന നാം ഒരിക്കലും കുടുംബദേവതയെ അവഗണിക്കരുത്. അതിനാൽ തന്നെ മാസത്തിൽ ഒരിക്കലെങ്കിലും നാം ഇത്തരത്തിൽ കുടുംബ ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കേണ്ടത് ആണ്. ഇത്തരത്തിൽ മുടങ്ങാതെ പ്രാർത്ഥിക്കുകയാണെങ്കിൽ.
അതിന്റെ ഫലം നിങ്ങടെ ജീവിതത്തിൽ അനുഗ്രഹ വർഷമായി കാണാം. കൂടാതെ കുടുംബ ക്ഷേത്രങ്ങളിൽ പ്രാർത്ഥിക്കുമ്പോൾ വഴിപാടുകൾ കഴിച്ചുകൊണ്ട് പ്രാർത്ഥിക്കാൻ നാം ഏവരും ശ്രദ്ധിക്കേണ്ടതാണ്. കുടുംബ ക്ഷേത്രങ്ങളിൽ ചെയ്യേണ്ട ഏറ്റവും ആദ്യത്തെ വഴിപാട് എന്നത് എണ്ണ വഴിപാടാണ്. കുടുംബ ക്ഷേത്രങ്ങളിൽ കഴിവിനനുസരിച്ച് രീതിയിൽ എണ്ണ സമർപ്പിക്കുകയാണ് ഇത്. ഇങ്ങനെ എണ്ണ കുടുംബദേവതയ്ക്ക് സമർപ്പിക്കുന്നത് ഏറ്റവും ശ്രേഷ്ഠമാണ്. തുടർന്ന് വീഡിയോ കാണുക.