27 നക്ഷത്രങ്ങളുള്ള ജ്യോതിഷത്തിലെ അവസാനത്തെ നക്ഷത്രമാണ് രേവതി. ദേവി ഗണത്തിലാണ് ഈ നക്ഷത്രം വരുന്നത്. മീനരാശയിൽ വരുന്ന സ്ത്രീ യോജ്യമായ ഒരു നക്ഷത്രം കൂടിയാണ് രേവതി. സൗഹൃദ സ്വഭാവം ഉള്ളവർ തന്നെയാണ് ഇവർ. എന്നാൽ ഇവർക്ക് മറ്റു ചില വ്യക്തികൾ ഉണ്ടാകുന്ന വിരോധം അവർ മനസ്സിൽ തന്നെ സൂക്ഷിച്ചുകൊണ്ട് മുന്നോട്ട് പോകുന്നവരാണ്. വളരെ കാലം മുൻപ് ഉണ്ടായിട്ടുള്ള കാര്യങ്ങളിൽ പോലും അവർ അവരുടെ ദേഷ്യം ഉള്ളിൽ കൊണ്ടുനടക്കുകയാണ് ചെയ്യുന്നത്.
ഇവരുടെ ജീവിതത്തിൽ ഇവർ എന്ത് പ്രവർത്തികൾ ചെയ്യണമെങ്കിലും മറ്റൊരാളുടെ പ്രോത്സാഹനം അനിവാര്യമാണ്. പലതരത്തിലുള്ള വിശേഷങ്ങളുടെ കാര്യങ്ങൾ ഈ നക്ഷത്രക്കാരുടെ പിന്നിലുണ്ട്. അത്തരം കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പരാമർശിക്കുന്നത്. ഈ നക്ഷത്രക്കാർ ജനനം മുതൽ എട്ടുവയസ്സുവരെ പല തരത്തിലുള്ള രോഗങ്ങൾ ഇവരെ ബുദ്ധിമുട്ടിക്കുന്നു. ഇവരുടെ പൊതുസ്വഭാവപ്രകാരം ഈ സമയങ്ങളിൽ ഇവർക്ക് ശ്വാസകോശ സംബന്ധമായ.
രോഗങ്ങൾ വരാനുള്ള സാധ്യതകൾ വളരെയേറെ ആണുള്ളത്. ഈ കാലഘട്ടങ്ങളിൽ ഇവരുടെ പൊതു അടിസ്ഥാനപ്രകാരം മാതാപിതാക്കൾക്ക് ഉയർച്ചയായിരിക്കും ഉണ്ടായിരിക്കുക. അതിനാൽ തന്നെ മാതാപിതാക്കൾക്ക് പ്രതീക്ഷിക്കാതെ തന്നെ ജോലി സംബന്ധമായിട്ടുള്ള പലതരത്തിലുള്ള മാറ്റങ്ങൾ ബിസിനസ് സംബന്ധമായ ലാഭം ഉണ്ടാകുക എന്നിങ്ങനെയുള്ള നേട്ടങ്ങൾ ഉണ്ടാകുന്നു. ഈ കാലഘട്ടത്തിൽ നക്ഷത്രക്കാർക്ക്.
ശ്രീകൃഷ്ണ പ്രീതി അനിവാര്യമായി തന്നെ വേണ്ടതാണ്. അതിനാൽ തന്നെ എട്ടു വയസ്സ് വരെയുള്ള ഇവരുടെ ഈ കാലഘട്ടത്തിൽ ഇവർ ശ്രീകൃഷ്ണ ഭഗവാന്റെ ക്ഷേത്രങ്ങളിൽ ദർശനം നടത്തിയും വഴിപാടുകൾ കഴിച്ചു പ്രാർത്ഥിക്കേണ്ടതാണ്. ബാലാരിഷ്ടത ഈ സമയങ്ങളിൽ അവർക്ക് ഉണ്ടാകുന്നതാണ്. ഇവർ പ്രത്യേകിച്ചും ബുധനാഴ്ച ദിവസങ്ങളിൽ കണ്ണന്റെ ക്ഷേത്രങ്ങളിൽദർശനം നടത്തി പ്രാർത്ഥിക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.