ഇനി ആർക്കും ഉണ്ടാക്കാം മൃദുവേറിയ തേൻ നിലാവ്… ഒരുപാട് മധുരമുള്ള ഓർമ്മകൾ സമ്മാനിച്ച തേൻ നിലാവ് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കിയാലോ..

പണ്ടുകാലത്ത് പെട്ടിക്കടകളിൽ ചില്ലുഭരണയിൽ ഇട്ടു വെച്ചിരുന്ന തേൻ നിലാവ് ഇഴറ്റമാണോ. തേൻ നിലാവ് എന്ന് പറയുമ്പോഴേക്കും നാവിലെല്ലാം ആ മധുരം കിടന്നു തുളുമ്പുകയാണ്. പണ്ട് കാലത്തെ ഈ മിട്ടായി ഇന്നും ഒത്തിരി പേരാണ് ഏറെ ഇഷ്ട്ടപെടുന്നത്. നല്ല മൃദുവേറിയ തേൻ നിലാവ് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ഒരു കപ്പ് അളവ് ഇഡ്ഡലി റെയ്‌സോ പച്ചരിയോ എടുക്കുക. ഒരു കപ്പ് അളവ് ഉഴുന്ന്. ഇനി പച്ചരിയും ഉഴുന്നും കൂടി നന്നായി കഴുകിയെടുക്കാം.

   

ഇവ രണ്ടും ഒരു അഞ്ചാറു മണിക്കൂർ നേരം കുതിരവാനായി വയ്ക്കുക. കുതിർന്നു കിട്ടിയതിനുശേഷം വീണ്ടും ഒന്നുകൂടി നന്നായി കഴുകി എടുക്കാം. ഇനി ഇവ മിക്സിയിൽ ഇട്ട് നന്നായി അരച്ചെടുക്കാവുന്നതാണ്. തരികൾ ഇല്ലാതെ പേസ്റ്റ് രൂപത്തിൽ വേണം ഇത് തയാറാക്കുവാൻ. ഇനി ഒന്നര കപ്പ് അളവിൽ പഞ്ചസാര ഇട്ടു കൊടുക്കാം. പാനലിലേക്ക് പഞ്ചസാര ഇട്ടു കൊടുത്തതിനുശേഷം അതിൽ മുക്കാൽ കപ്പ് വെള്ളം കൂടി ഒഴിക്കാം. പഞ്ചസാര ഒന്ന് ഉരുക്കിയെടുക്കാവുന്നതാണ്.

ഫ്ലെയിം ഓഫ് ചെയ്തു കൊടുത്തതിനു ശേഷം അര ടീസ്പൂൺ അളവിൽ നാരങ്ങാനീരും കൂടി ചേർത്തു കൊടുക്കാം. നല്ല രീതിയിൽ മിക്സ് ചെയ്ത് എടുക്കാം. മായാവിലേക്ക് ഒരു കാൽ ടീസ്പൂൺ അളവിൽ ബേക്കിംഗ് സോഡ ചേർക്കാം. അതുപോലെതന്നെ കുറച്ച് ഉപ്പും കൂടി ഇടാം. രണ്ടും കൂടി നന്നായി മിക്സ് ചെയ്ത് എടുക്കാം. ഈ ഒരു മാവ് പുളിക്കാനൊന്നും വയ്ക്കേണ്ട ആവശ്യമില്ല അരച്ചെടുത്ത മാവ് എണ്ണയിലേക്ക് ഇടുക.

 

ഒരു പാനിലേക്ക് ആവശ്യത്തിന് ഓയിൽ ഒഴിച്ച് എണ്ണ ചൂടായി വരുമ്പോൾ മാവ് കയ്യിലെടുത്ത് ചെറിയ ചെറിയ ബോൾസ് ആക്കി പുറമെ ഭാഗം നല്ല മന്ത്രി ക്രിസ്പി ആവാതെ നോക്കുക. ശേഷം ഒരു 20 മിനിറ്റ് നേരം ഷുഗർ സിറപ്പിൽ ഇട്ടു വയ്ക്കാം. തേൻ വേനിലാവ് ഉണ്ടാക്കുന്നതിനുള്ള കൂടുതൽ വിശദവിവരങ്ങൾ അറിയുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. കളിൽ നിന്ന് വാങ്ങിക്കുന്ന തേൻ നിലാവ് വളരെ എളുപത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കി എടുക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *