അടുക്കളയിൽ കയറി പാചകം ചെയ്യാൻ എല്ലാവർക്കും ഒത്തിരി ഇഷ്ടമുള്ള കാര്യം തന്നെയാണ്. പാചകത്തിൽ ഒരുപാട് സൂത്രങ്ങൾ തന്നെയാണ് ഒളിഞ്ഞിരിക്കുന്നത്. അതിലൂടെ പാചകത്തിൽ ഒത്തിരി ഫാസ്റ്റ് ആക്കുവാൻ കഴിയും. എങ്ങനെയാണ് ഇത്രയും എളുപ്പത്തിൽ അടുക്കള ജോലികൾ എല്ലാം ചെയ്ത അവസാനിപ്പിക്കാം എന്ന് നോക്കാം. ആദ്യത്തെ ഒരു ടിപ്പ് എന്ന് പറയുന്നത് എങ്ങനെ അഴുക്കുകൾ നീക്കം ചെയാം എന്നാണ്. ചില വീടുകളിലും കാണാറുണ്ട് വഴിങ് ബെയിസന്റെ അരികുവശത്തുള്ള ചുമരിൽ ഒരുപാട് അഴുക്കുകൾ പറ്റിപ്പിടിച്ചിരിക്കുന്നത്.
എങ്ങനെ ഈ അഴുക്കുകൾ നീക്കം ചെയ്യാം പെയിന്റ് അടിക്കുകയല്ലാതെ മറ്റൊരു വഴിയും ഇല്ലല്ലോ എന്ന് പലരും ചിന്തിക്കാറുണ്ട്. എന്നാൽ വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിലുള്ള അഴുക്കുകൾ എല്ലാം നീക്കം ചെയ്യാവുന്നതാണ്. എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് നോക്കാം. അല്പം പേസ്റ്റ് ചുമരുമയിലേക്ക് പുരട്ടിക്കൊടുത്ത് സ്പോഞ്ച് സ്ക്രബർ ഉപയോഗിച്ച് നല്ല രീതിയിൽ ഒന്ന് ഒരച്ച് കൊടുത്താൽ മതി. ഇങ്ങനെ ചെയ്തപ്പോൾ അഴുക്കുകൾ എല്ലാം പോയി ചുമര് പെയിന്റ് അടിച്ച പോലെയാകും.
അതുപോലെതന്നെ സ്വിച്ച് ബോർഡിന്റെ അടിയിലും. ധാരാളം അഴുക്കുകൾ കാണാം അതും പേസ്റ്റ് ഉപയോഗിച്ച് ഇതുപോലെ തന്നെ നീക്കം ചെയ്യാവുന്നതാണ്. ഇനി അടുത്ത ടിപ്പ് എന്ന് എന്നുവച്ചാൽ ചില ദിവസങ്ങളിൽ നമ്മുടെ രാവിലെ എഴുന്നേൽക്കുമ്പോൾ ആയിരിക്കും അയ്യോ കടല വെള്ളത്തിലിടാൻ മറന്നുവല്ലോ… ഇനി എന്തു ചെയ്യും എനോക്കെ. അത്തരത്തിലുള്ള അവസ്ഥകൾ വന്നാൽ കടല എങ്ങനെ കുതിർത്തിയെടുക്കാം വളരെ എളുപ്പത്തിൽ തന്നെ ഈ പ്രശനം പരിഹരിക്കാം.
കാസ്ട്രോളിലേക്ക് കടല ഇട്ടു കൊടുത്ത് നല്ല തിളച്ച വെള്ളം ഒഴിച്ച് ഒരു മണിക്കൂർ നേരം കഴിഞ്ഞ് കാസ്ട്രോൾ ഒന്ന് തുറന്നു നോക്കി നോക്കൂ. തലേദിവസം കടല വെള്ളത്തിലിട്ട് കുതിർത്തിയ പോലെ തന്നെ കുതിർന്നുകിടക്കുന്നതായി കാണാം. വളരെ എളുപ്പത്തിൽ തന്നെ കടല കുതിർത്തിയെടുക്കാവുന്നതാണ്. ഇത്തരത്തിൽ അടുക്കളയിൽ വളരെയേറെ സഹായമാകുന്ന ടിപ്പുകൾ കൂടുതൽ അറിയുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ട് നോക്കൂ.