ഹെർണിയ അഥവാ കുടലിറക്കം എന്ന അസുഖം ഇന്ന് ഒരുപാട് ആളുകളിൽ കണ്ടുവരുന്നു. ഹെർണിയയെ കുറിച്ച് പറയുന്നതിന് മുൻപ് തന്നെ എന്തുകൊണ്ട് ഹെർണിയ വരുന്നു എന്നതിനെക്കുറിച്ച് നോക്കാം. നമ്മുടെ വയറിന്റെ മുകൾഭാഗത്തുള്ള ഭിത്തി പ്രധാനമായും മൂന്ന് ഭാഗങ്ങൾ ചേർന്നാണ്. ഏറ്റവും പുറത്തായിട്ട് തൊലി, സ്കിൻ തൊട്ടു താഴെ മസിലുകൾ അതിനും താഴെ പേരിറ്റോണിയം എന്നു പറയും. അതിനുള്ളിൽ ആണ് ആന്തരിക അവയവങ്ങൾ ഉള്ളത്. അതായത് ആമാശയം, കുടൽ, കരൾ എല്ലാം സ്ഥിതി ചെയ്യുന്നത്.
ചില പ്രത്യേക കാരണങ്ങളാൽ ഈ മൂന്ന് ലയറിലെ ഏറ്റവും കട്ടിയുള്ള ഭാഗമായ മസിന്റെ ഒരു ഭാഗത്ത് വരുന്നതിനെയാണ് ഹെർണിയ എന്ന് പറയുന്നത്. അങ്ങനെ വരുമ്പോൾ വയറിന്റെ ഉൾഭാഗത്തുള്ള കുടലുകളും ആന്തരിക അവയവങ്ങളും ഒക്കെ ഈ ഹോളുകളിലൂടെ പുറത്തേക്ക് തള്ളി വരും. ഇങ്ങനെ ആന്തരിക അവയങ്ങൾ പുറന്തളുബോൾ വയറിന്റെ മധ്യഭാഗത്ത് മുഴയും അതികഠിനമായ വേദനയും അനുഭവപ്പെടും.
പ്രധാനമായും രണ്ടുതരത്തിലാണ് ഹെർണിയ ആണ് ഉള്ളത്. പൊക്കിൾകോടി ജോയിന്റ് ചെയുന്ന ഭാഗത്ത് മസിൽ ജന്മനാ ബലം കുറവായിരിക്കും. ഹെർണിയ കൂടുതലായും ജന്മനാ ഉള്ള ബലം കുറവ് മൂലം വരുന്നവയാണ്. ജന്മനാ ഉള്ള ബലം കുറവ് ഇത് ഒരുപാട് എന്നാൽ കുഴപ്പമിലാതെ ഇരിക്കും. ചില സാഹചര്യത്തിൽ ഇത് നല്ല രീതിയിൽ കൂടും. കൂടാനുള്ള ഘടകങ്ങൾ വയറിന് ഉൾഭാഗത്തുള്ള മർദ്ദം.
വിട്ടുമാറാത്ത ചുമ, തുമ്മൽ, അതുപോലെ മൂത്രം പോകുവാനുള്ള ബുദ്ധിമുട്ട്, മലം പോകുവാനുള്ള ബുദ്ധിമുട്ട് ഇതൊക്കെ കാരണം വയറിന്റെ ഉൽഭാഗത്തുള്ള മർദ്ദം, പ്രഷർ കൂടുമ്പോഴാണ് ഈ പേശി ബലം കുറവുള്ള ഭാഗത്ത് കൂടെ കുടലും മറ്റ് ആന്ധരിയ അവയങ്ങളും പുറത്തേക്ക് തള്ളിവരുവാൻ കാരണമാകുന്നത്. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam