ഹൈന്ദവ വിശ്വാസപ്രകാരം മഹാലക്ഷ്മി ദേവിയുമായി ബന്ധപ്പെട്ട ഒന്നാണ് ചൂല്. ഇത് നമ്മുടെ എല്ലാവരുടെ വീടുകളിലും ഉണ്ടാകുന്ന ഒന്നാണ്. ചൂൽ നമ്മുടെ വീട്ടിൽ ഉപയോഗിക്കുമ്പോൾ വളരെയധികം ശ്രദ്ധിച്ചുവേണം അത് ഉപയോഗിക്കാം. അതുകൂടാതെ തന്നെ ചൂല് വെക്കുന്നത് വളരെ ശ്രദ്ധിച്ചു വേണം. വാസ്തുപരമായി ചൂല് വെക്കുന്നതിനുള്ള സ്ഥാനമുണ്ട് ആ സ്ഥാനത്ത് അല്ല അത് വെച്ചിട്ടുള്ളതെങ്കിൽ അത് നമുക്ക് വിപരീത ഫലം ചെയ്യും.
ചൂലുകൾ നാം ഉപയോഗിച്ചു കഴിഞ്ഞാൽ അത് ഏതെങ്കിലും മൂലയ്ക്ക് വയ്ക്കുകയും അല്ലെങ്കിൽ നമ്മൾ അലക്ഷ്യമായി വയ്ക്കുകയാണ് പതിവ്. ഇത്തരത്തിൽ വയ്ക്കുന്നത് വലിയ ദോഷമാണ്. നമ്മുടെ വീടിന്റെ വടക്ക് പടിഞ്ഞാറ് മൂലയിലാണ് നാം ചൂല് വെക്കേണ്ടത് . അതുപോലെതന്നെ അടുക്കളയിൽ ഒരിക്കലും ചൂല് വെക്കാൻ പാടുള്ളതല്ല . കൂടാതെ ചൂല് ഒരിക്കലും കുത്തി ചാരി വയ്ക്കാൻ പാടില്ല . ചൂല് എപ്പോഴും ചായ്ച്ച് ഇടുന്നതായിരിക്കും ഉത്തമം.
അതുപോലെതന്നെ സന്ധ്യാസമയങ്ങളിൽ ചൂലു ഉപയോഗിക്കാൻ പാടുള്ളതല്ല. സന്ധ്യാസമയത്ത് ചൂലു ഉപയോഗിച്ച് അടിച്ചുവാരുന്നത് ദോഷമായി ഭവിക്കുന്നു. ഇത്തരത്തിൽ സന്ധ്യാസമയത്ത് ചൂൽ ഉപയോഗിക്കുന്നത് വഴി നമ്മുടെ വീട്ടിൽ കടവും ആപത്തും ദുരിതങ്ങളും വിട്ടൊഴിയാതെ വരുന്നു. രണ്ടോ അല്ലെങ്കിൽ മൂന്നോ ചൂല് മാത്രമേ നാം ഉപയോഗിക്കാൻ പാടുള്ളൂ അതിൽ കൂടുതൽ നാം ഉപയോഗിക്കാൻ പാടില്ല.
ഇത്തരത്തിൽ അധികം ചൂല്കൾ വീടുകൾ സൂക്ഷിച്ചാൽ ദാരിദ്ര്യവും കഷ്ടപ്പാടുകളും അതോടൊപ്പം നെഗറ്റീവ് ഊർജ്ജത്തെയും ആണ് വിളിച്ചുവരുത്തുന്നത്. ചൊവ്വ വെള്ളി എന്ന ദിവസങ്ങളിൽ നാം പുതിയ ചൂലുകൾ വീട്ടിലേക്ക് വാങ്ങാനോ പഴയ ചൂല് കളയാനോ പാടുള്ളതല്ല. ഈ ദിവസങ്ങളിൽ ചൂല് വീട്ടിലേക്ക് കൊണ്ടുവരുന്നത് അശുഭമായാണ് കണക്കാക്കപ്പെടുന്നത്. ഇന്നേദിവസം വീടുകളിലേക്ക് ചൂലു കൊണ്ടുവരുന്നത് ദാരിദ്ര്യം വീട്ടിലേക്ക് കൊണ്ടുവരുന്നതിന് തുല്യമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക.