നാമെല്ലാവരും ഭക്തിയോട് കൂടി നമ്മുടെ ഇഷ്ട ഭഗവാനെ ആരാധിക്കുന്നവരും പ്രാർത്ഥിക്കുന്നവരും ആണ്. നമുക്കുണ്ടാകുന്ന ആകുലതകളും ദുഃഖങ്ങളും അതോടൊപ്പം തന്നെ നമ്മുടെ സന്തോഷങ്ങളും ആണ് ഭഗവാന്റെ മുൻപിൽ അർപ്പിക്കുന്നത്. എന്നാൽ ചില കാര്യങ്ങൾ നമ്മുടെ ജീവിതത്തിൽ നടക്കാത്തതായി നാം കാണുന്നു. കാര്യങ്ങളുടെ കാര്യപ്രാപ്തിക്ക് അനുയോജ്യമായ വഴിപാടുകളെയാണ് ഇവിടെ പ്രസ്താവിക്കുന്നത്. 100% ഫലപ്രാപ്തി കിട്ടുന്ന വഴിപാടാണ് ഇത്.
ദേവി ക്ഷേത്ര ദർശനമാണ് ഈ വഴിപാട്. സർവ്വപ്രശ്നസംഹാരികളായ ദുർഗ്ഗാദേവിയുടെയും ഭദ്രാദേവിയുടെയും ക്ഷേത്രത്തിലാണ് ഇത് നടത്തേണ്ടത്. കുടുംബത്തിലെ ആർക്കുവേണമെങ്കിലും ഇതും മുടങ്ങാതെ ചെയ്യാവുന്നതാണ്. സന്ധ്യാസമയങ്ങളിൽ ദേവീക്ഷേത്രങ്ങളിൽ ദർശിക്കുന്നതാണ് ഈ വഴിപാട്. വെള്ളിയാഴ്ച ദിവസങ്ങളിൽആണ് ഇത് നടത്തേണ്ടത്. ശരീരവും മനസ്സും ശുദ്ധിയാക്കിയിട്ട് വേണം ദേവിയെ കാണാൻ അമ്പലത്തിലേക്ക് പോകാൻ.
പ്രാർത്ഥിക്കുമ്പോൾ ദേവിയോട് നേരിട്ട് നമ്മുടെ സങ്കടങ്ങളും ദുഃഖങ്ങളും ആകുലതകളും പറഞ്ഞു വേണം നാം പ്രാർത്ഥിക്കാം. ഇതോടൊപ്പം തന്നെ നമുക്ക് ഇന്ന് വരെ ലഭിച്ച എല്ലാ നന്മകൾക്കും നന്ദി പറഞ്ഞും പ്രാർത്ഥിക്കേണ്ടതാണ്. ഇത്തരത്തിലുള്ള പ്രാർത്ഥനകൾ നമ്മുടെ ജീവിതത്തിൽ കൂടുതൽ അഭിവൃദ്ധി നൽകുന്നു. ദീപാരാധന തൊഴുത് പ്രാർത്ഥിക്കുകയും വേണം. അങ്ങനെ അടിപ്പിച്ച് നാലു വെള്ളിയാഴ്ചകളിൽ ക്ഷേത്രദർശനം നടത്തണം. രണ്ടാമത്തെ വെള്ളിയാഴ്ച ക്ഷേത്രത്തിലേക്ക് പോകുമ്പോൾ ദേവിയുടെ സന്നിധിയിൽ ഒരു ചുവന്ന പൂമാല ചാർത്തി പ്രാർത്ഥിക്കണം.
രണ്ടാമത്തെ വെള്ളിയാഴ്ചയും മൂന്നാമത്തെ വെള്ളിയാഴ്ചയും ഇങ്ങനെ ക്ഷേത്രദർശനം നടത്തുമ്പോൾ ചുവന്ന പൂമാല ചാർത്തി വേണം പ്രാർത്ഥിക്കാൻ. നാലാമത്തെ വെള്ളിയാഴ്ച പോകുമ്പോൾ ചുവന്ന പൂമാലയോടൊപ്പം ഭാഗ്യസൂക്ത പുഷ്പാഞ്ജലി കഴിപ്പിക്കുകയും വേണം. ദീപാരാധന തൊഴുത് പ്രസാദം വാങ്ങി തീർത്ഥം കുടിച്ച് അനുഗ്രഹം പ്രാപിക്കുക. ഉദ്ദിഷ്ടകാര്യം സാധിക്കുന്നതിന് ഈ മുടങ്ങാതെ നാലാഴ്ചയും പൂർത്തിയാക്കണം. പൂർത്തിയാകുന്നത് വഴി എത്ര വലിയ കാര്യമായാലും അത് ദേവി നമുക്ക് നടത്തിത്തരുന്നു.