ഒരു വീടിന്റെ പ്രധാനപ്പെട്ട മുറികളിൽ ഒന്നാണ് പൂജാമുറി എന്ന് പറയുന്നത് ഇന്നത്തെ വീടുകൾ നിർമ്മിക്കുമ്പോൾ പൂജാമുറി എന്ന് പറഞ്ഞ് ഒരു മുറിയോ അല്ലെങ്കിൽ അതിനു സമാനമായി ചെറിയ ക്ഷേത്രങ്ങൾ പോലെ ഉള്ള പുതിയ രീതിയിൽ വരുന്ന പൂജാമുറികളും ഉണ്ട് ഏതു തന്നെയാണെങ്കിലും ഇതിന്റെ സ്ഥാനം വളരെ കൃത്യമായിരിക്കണം.
എങ്കിൽ മാത്രമാണ് വീട്ടിൽ ഐശ്വര്യം ഉണ്ടാകുന്നത് ഈശ്വര സാന്നിധ്യം ഉണ്ടാകുന്നത് അപ്പോൾ പൂജാമുറി വയ്ക്കുന്നതിനുള്ള പ്രധാനപ്പെട്ട മൂന്ന് സ്ഥാനങ്ങൾ എന്ന് പറയുന്നത് വടക്ക് കിഴക്കേ മൂല അതുപോലെ കിഴക്കോട്ട് ദർശനമായി വയ്ക്കുന്നതും വടക്കോട്ട് ദർശനമായി വെക്കുന്നതും വളരെ ഉചിതമായിട്ടുള്ളതാണ് ഈ മൂന്ന് സ്ഥാനങ്ങളാണ് ഏറ്റവും പ്രധാനമായി നിങ്ങൾ ശ്രദ്ധിക്കേണ്ടത്. അടുത്തതായി വിളക്ക് വയ്ക്കുന്ന സമയത്ത് ശ്രദ്ധിക്കേണ്ട.
ചില കാര്യങ്ങളാണ് രണ്ട് നേരം വിളക്ക് വയ്ക്കുക രാവിലെ കിഴക്കോട്ട് ദർശനമായിട്ട് തിരി വയ്ക്കുക വൈകുന്നേരം 2 പടിഞ്ഞാറോട്ടും കിഴക്കോട്ടും തിരി വെച്ച് വിളക്ക് കത്തിക്കുക. കുറഞ്ഞത് 40 മിനിറ്റ് എങ്കിലും നിലവിളക്ക് വീട്ടിൽ കത്തിക്കേണ്ടതാണ്. അതുപോലെ നിലവിളക്ക് കത്തിക്കുമ്പോൾ വിളക്ക് എപ്പോഴും വൃത്തിയായി തന്നെ സൂക്ഷിക്കേണ്ടതാണ്.
വൃത്തിയുള്ള വിളക്കിൽ വേണം തിരിയിട്ട് കത്തിക്കുവാൻ അതുപോലെ പുതിയ തിരികൾ വേണം എപ്പോഴും ഉപയോഗിക്കുവാൻ ഉപയോഗിച്ച് തീർന്നത് നിങ്ങൾ പുറത്ത് വലിച്ചെറിയാൻ പാടുള്ളതല്ല. അടുത്ത ഒരു കാര്യം നിലവിളക്ക് ചോർച്ച ഉണ്ടോ എന്ന് ശ്രദ്ധിക്കുക കാരണം അത് ഉണ്ടെങ്കിൽ അതിലെ എണ്ണ പോകുന്നതുപോലെ വീട്ടിലെ ഐശ്വര്യം നഷ്ടമാകുന്നതായിരിക്കും.