നാം ഏവരും ഈശ്വരപ്രീതി ആഗ്രഹിക്കുന്നവരാണ്. നമ്മുടെ ജീവിതത്തിൽ അനുഗ്രഹങ്ങൾ പ്രാപ്തമാക്കുന്നതിന് ഈശ്വരപ്രീതി കൂടിയ തീരൂ. നാം പ്രാർത്ഥിക്കുന്ന ഏതൊരു കാര്യവും നടക്കണമെങ്കിൽ ഈശ്വരാധീനം നമ്മളിൽ വളരെയധികം വേണ്ടതാണ്. നാം ഭഗവാനോട് പ്രാർത്ഥിക്കുകയും വഴിപാടുകൾ ചെയ്യുന്നതും വഴി ഇത്തരത്തിൽ ഈശ്വരപ്രീതി നേടുകയും അനുഗ്രഹങ്ങൾ ലഭിക്കുകയും ചെയ്യുന്നു. നാം പൊതുവേ നമ്മുടെ ഇഷ്ടഭഗവാനോട് ക്ഷേത്രദർശനം വഴിയും വീടുകളിലെ പൂജാമുറിയിൽ ഇരുന്നുകൊണ്ടും പ്രാർത്ഥിക്കാറുണ്ട്.
ഇത്തരത്തിൽ പ്രാർത്ഥിക്കുമ്പോൾ നമ്മുടെ വീടുകളിലേക്ക് ഭഗവാൻ വരികയും നമ്മെ ആശീർവദിക്കുകയും ചെയ്യുന്നു. അത്തരത്തിൽ ഭഗവാന്റെ വരുത്തുപോക്കുള്ള വീടുകളിൽ കാണുന്ന ലക്ഷണങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഇത്തരം ലക്ഷണങ്ങൾ നമ്മുടെ വീടുകളിൽ കാണുന്നുണ്ടെങ്കിൽ ആ വീടുകളിൽ ഈശ്വരാധീനം ഉണ്ടെന്നും ഈശ്വരന്റെ അനുഗ്രഹം അവിടെയുണ്ടെന്ന് നമുക്ക് തിരിച്ചറിയാവുന്നതാണ്. വീടുകളിലെ ഏറ്റവും പവിത്രമായ ഇടമാണ് വിളക്ക് വയ്ക്കുന്ന പൂജാമുറി.
അവിടെ ദിവസവും വിളക്ക് വയ്ക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നവരെ ഈശ്വരന്റെ അനുഗ്രഹം ഉണ്ടാകുന്നു. ഇത് ക്ഷേത്രത്തിന് തുല്യമായി ചൈതന്യo നിലനിൽക്കുന്ന ഒരിടമാണ്. ഈ പൂജ മുറികളിൽ ഇരുന്നുകൊണ്ട് നാം നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുകയും മന്ത്രജപങ്ങൾ നടത്തുകയും ചെയ്യുന്ന സമയത്ത് നമുക്ക് കുളിർമ ഉണ്ടാകുന്നുണ്ടെങ്കിൽ ഒരു കാറ്റുപോലെ അത് വന്നു നമ്മെ തലോടുന്നുണ്ടെങ്കിൽ അവിടം ദൈവത്തിന്റെ വരുത്തുപോക്കുള്ള ഇടമാണെന്ന് നമുക്ക് ഉറപ്പിക്കാവുന്നതാണ്.
ഇത് ഭാഗ്യത്തെയാണ് സൂചിപ്പിക്കുന്നത്. ഇത് ഭഗവാന്റെ സാന്നിധ്യവും അനുഗ്രഹം വർഷവും ആണ് സൂചിപ്പിക്കുന്നത്. കൂടാതെ നാം പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ ഇന്നുവരെ അനുഭവിക്കാത്ത ഒരു സുഗന്ധം അനുഭവിക്കുകയാണെങ്കിൽ അത് ഈശ്വര സാന്നിധ്യം ഉറപ്പുവരുത്തുന്നത് തന്നെയാണ്. ഇത്തരത്തിൽ വ്യത്യസ്തമായ സുഗന്ധം നമുക്ക് അനുഭവപ്പെടുന്നത് ആ വീടുകളിൽ ദേവി ദേവന്മാരുടെ വാസമുള്ളപ്പോഴാണ്. തുടർന്ന് വീഡിയോ കാണുക.