വസ്തുശാസ്ത്രത്തിൽ വിശ്വസിക്കുന്നവരാണ് നാം ഏവരും. അതിനാൽ തന്നെ നാം പണിയുന്ന വീട് മറ്റു സ്ഥാപനങ്ങളോ എല്ലാം വാസ്തുശാസ്ത്രപരമായാണ് ചെയ്യാറുള്ളത്. ഏതൊരു വീടിനും 8 മൂലകൾ ആണുള്ളത്. വടക്ക് കിഴക്ക് തെക്ക് പടിഞ്ഞാറ് എന്നിങ്ങനെ ഉള്ള നാലു മൂലകളും അവ കൂടി ചേർന്നുണ്ടാകുന്ന 8 മൂലകളും ഒരു വീടിന്റെ ഭാഗ്യ നിർഭാഗ്യങ്ങൾ കൊണ്ടുവരുന്ന ഘടകങ്ങൾ ആകുന്നു. അതിനാൽ തന്നെ ഓരോ മൂലക്കും അതിന്റേതായ പ്രാധാന്യം അർഹിക്കുന്നതാണ്.
ഇതിലെ തെക്ക് കിഴക്ക് ദിശയാണ് കന്നിമൂല എന്ന് പറയുന്നത്. കന്നിമൂലയുടെ പ്രത്യേകത എന്ന് പറയുന്നത് ഇതിന്റെ അധിപൻ അസുരൻ ആണ് എന്നുള്ളതാണ്. മറ്റു ദിശകളുടെ അധിപൻ ദേവന്മാർ ആയതിനാൽ തന്നെ കന്നിമൂലയ്ക്ക് നാമോരോരുത്തരും പ്രത്യേക സ്ഥാനം തന്നെയാണ് കൽപ്പിക്കാറുള്ളത്. അതിനാൽ തന്നെ ഈ ദിശയിൽ ഒരു കാരണവശാലും ചില കാര്യങ്ങൾ ഉണ്ടാകാൻ പാടുള്ളതല്ല.
അതുപോലെതന്നെ ചില കാര്യങ്ങൾ ഉണ്ടാകുന്നതിന് ഏറ്റവും അനുയോജ്യമായ ദിശയുമാണ് ഇത്. ഇത്തരം കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. കന്നിമൂലയിൽ ചില കാര്യങ്ങൾ ഉണ്ടാകുകയാണെങ്കിൽ അത് നമ്മുടെ വീടിനും വീട്ടിലെ അംഗങ്ങൾക്കും ദോഷഫലമാണ് കൊണ്ടുവരിക. കന്നിമൂല എപ്പോഴും ഉയർന്നുനിൽക്കുന്നതാണ് അനുയോജ്യം. ഈ കന്നിമൂല താഴ്ന്നതാണെങ്കിൽ മണ്ണിട്ട്.
ഇതിന് ഉയർത്തേണ്ടത് ഓരോ വീടിന്റെയും ഉയർച്ചയ്ക്ക് അനിവാര്യമാണ്. അതുപോലെതന്നെ കന്നിമൂലയിലെ നിർമ്മിതികൾ എല്ലാം ശരിയായി തന്നെ ആകണം. കന്നിമൂലയിൽ ഒരിക്കലും വഴികളോ ഗേറ്റോ ഒന്നും ഉണ്ടാകാൻ പാടില്ല. അതുപോലെതന്നെ ബാത്റൂമോ സെപ്റ്റിക് ടാങ്കോ ജലം പ്രദാനം ചെയ്യുന്ന കിണറോ കുളം ഒന്നും ഉണ്ടാകാൻ പാടില്ല. കൂടാതെ അടുക്കളയോ കുഴികളോ ഒന്നും തന്നെ ഉണ്ടാകാൻ പാടില്ല.തുടർന്ന് വീഡിയോ കാണുക.