കോഴിമുട്ട കൊണ്ട് ഇങ്ങനെയും ചെയ്യാൻ കഴിയുമോ…നാവിൽ കൊതിയൂറും എന്താ സ്യാദ് !! ഈ കോക്കിങ്‌ മാജിക് നിങ്ങൾക്ക് അറിയേണ്ടേ.

ചോറിനൊപ്പം കഴിക്കുവാൻ നല്ല ടേസ്റ്റ് ആയിട്ടുള്ള സ്പെഷ്യൽ വിഭവം തന്നെയാണ് തയ്യാറാക്കിയെടുക്കുന്നത്. ചോറിന്റെ കൂടെയും ചപ്പാത്തിക്കൊപ്പവും കഴിക്കാൻ പറ്റിയ ഉഗ്രൻ റെസ്റ്റുള്ള വിഭവം. ഇന്ന് മുട്ട വരട്ടിയതാണ് ഉണ്ടാക്കിയെടുക്കാൻ പോകുന്നത്. അതിനായി നാല് കോഴിമുട്ട മിക്സിയുടെ ജാറിലേക്ക് പൊട്ടിച്ചിട്ട് പാകത്തിന് ഉപ്പ് വിതറി കൊടുക്കുക. അതുപോലെതന്നെ രണ്ട് ടിസ്പൂൺ വെളുത്തുള്ളിയും ചേർത്ത് നന്നായി മിക്സിയിൽ അടിച്ചെടുക്കാവുന്നതാണ്.

   

മിക്സിൽ അടിച്ചെടുക്കുമ്പോൾ നല്ല രീതിയിൽ പതഞ്ഞ് പൊങ്ങി കിട്ടും. ഇനി നേരെ സ്റ്റൗ ഓൺ ചെയ്ത് ഒരു പ്ലാൻ വെച്ച് അതിലേക്ക് 5 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് വേപ്പിന്റെ ഇല ഇട്ടു കൊടുക്കുക. ശേഷം ചെറുതായി ഇളക്കുക. ഇതിലേക്ക് മൂന്ന് പച്ചമുളക്, സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ഇവ നന്നായി വഴുക്കി വരുമ്പോൾ അതിലേക്ക് അല്പം ഇഞ്ചി പേസ്റ്റും പാകത്തിന് ഉപ്പും കൂടി ഇട്ട് നന്നായി വഴറ്റി എടുക്കാവുന്നതാണ്.

പച്ചമുളകും സബോളയും വഴക്കി വരുമ്പോൾ അതിലേക്ക് തക്കാളി ചെറിയ കഷണങ്ങളായി അരിഞ്ഞത് ചേർക്കാം. തീ കുറച്ചു വെച്ച് ഇതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടി, കുറച്ച് മല്ലിപ്പൊടി, കുരുമുളക് പൊടി, അല്പം ഗരം മസാലയും കൂടി ഇട്ടുകൊടുത്ത് നന്നായി ഇളക്കുക. മസാലയുടെ പച്ചമണം വിട്ടു മാറുന്നതുവരെ തീ കുറച്ച് ഇളക്കി കൊടുക്കാവുന്നതാണ്.

 

ശേഷം മിക്സിയിൽ അടിച്ചെടുത്ത മുട്ട പാനലിലേക്ക് ചേർക്കാം. ഇനി നല്ല ഹൈ ഫ്ലെയ്മിൽ മുട്ടയും മസാലയും എല്ലാം ചേർത്ത് നന്നായി മിക്സ് ചെയ്ത് ചെയ്ത് എടുക്കാവുന്നതാണ്. ഇത്രയുളൂ മുട്ട വരട്ടിയെടുത്തു കഴിഞ്ഞു. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒരു സ്പെഷ്യൽ ഡിഷ്‌ തന്നെയാണ് ഇത്.

Leave a Reply

Your email address will not be published. Required fields are marked *