സർവ്വ ഐശ്വര്യത്തിനും സമ്പൽസമൃദ്ധിയുടെയും ചിങ്ങമാസം പിറന്നിരിക്കുന്നു. ചിങ്ങമാസത്തിൽ നമ്മുടെ വീടുകളിൽ കാക്ക വന്ന് ചില സൂചന നൽകാറുണ്ട്. ഇത് നമ്മുടെ ഭാവി എങ്ങനെ ആയിരിക്കും എന്നത് കൃത്യമായി സൂചിപ്പിക്കുന്നതാണ്. ഇത്തരം സൂചനകളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. കാക്ക ഇത്തരത്തിൽ ചില സൂചനകൾ നമുക്ക് തരികയാണെങ്കിൽ അത് നമ്മുടെ ജീവിതത്തിലെ നേട്ടങ്ങളെയും വിജയങ്ങളെയും ആണ് സൂചിപ്പിക്കുന്നത്.
ഏതൊരു വീട്ടിലും കാക്കകളുടെ സാന്നിധ്യം അനിവാര്യം തന്നെയാണ്. കാക്കകൾ വരാത്ത വീടിന് ആ വീട്ടിലെ അംഗങ്ങൾക്കോ ദോഷങ്ങൾ ഉള്ളതാണെന്ന് നമുക്ക് മനസ്സിലാക്കാം. ശനി ദോഷ കാലത്താണ് കാക്ക വീടുകളിൽ വരാതിരിക്കുന്നത്. നമ്മുടെ വീടുകളെ മുഴുവനും അതോ ഒരു വ്യക്തിയെയോ ശനിദോഷമോ മറ്റേതെങ്കിലും തരത്തിലുള്ള ദോഷങ്ങളോ ബാധിച്ചിട്ടുണ്ടെങ്കിൽ കാക്ക അവിടെ വരാറില്ല. അതിനാൽ തന്നെ നമ്മുടെ വീടുകളിൽ വന്നിരിക്കേണ്ട ഒരു പക്ഷിയാണ് കാക്ക.
കാക്കയെ പ പ്യത്യലോകത്ത് നിന്ന് ദൂതുമായി വരുന്ന പക്ഷി ആണെന്ന് പറയപ്പെടുന്നു. അതിനാൽ തന്നെ കാര്യങ്ങൾ നമ്മൾ തിരിച്ചറിയുന്നതിന് വേണ്ടി ദൂതുമായി അയക്കുന്നതാണ് ഈ കാക്കകളെ. അതിനാൽ തന്നെ കാണിച്ചു തരുന്ന ഓരോ ലക്ഷണങ്ങളും നാം അവഗണിക്കാൻ പാടില്ല. ചിങ്ങമാസത്തിൽ കാക്കയുടെ സാന്നിധ്യം വീടുകളിൽ ഉണ്ടാക്കുകയും അതിന്റെ ശബ്ദം വീടുകളിൽ നിന്ന് കേൾക്കുകയും ചെയ്യുന്നത് ഒരു പോസിറ്റീവ് എനർജി തന്നെയാണ്.
ഇണക്കാക്കകളെ ഈ ചിങ്ങമാസത്തിൽ വീടിന്റെ മുൻവശത്ത് വീടിന്റെ അടുക്കള വശത്തോ കാണുന്നത് സർവ്വ ഐശ്വര്യം സൃഷ്ടിക്കുന്നു. ഇത്തരത്തിൽ ഇണകാക്കകൾ നാം കൊടുക്കുന്ന ഭക്ഷ്യ പദാർത്ഥങ്ങൾ ഭക്ഷിക്കുകയും കൂടുതൽ നേരം നമ്മുടെ വീടുകളിൽ നിൽക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അത് സമൃദ്ധിയുടെ ഒരു അടയാളം തന്നെയാണ്. തുടർന്ന് വീഡിയോ കാണുക. Video credit : Infinite Stories