ഈ ഒരു കറി ഉണ്ടായാൽ മതി അറിയാതെ തന്നെ രണ്ടു കിണ്ണം ചോറ് കഴിച്ചു പോകും… അത്രയേറെ സ്വാദാണ് ഈ ഒരു മാങ്ങ കറിക്ക്.

എല്ലാവർക്കും ഒത്തിരി ഇഷ്ടമുള്ള ഒരു കറി തന്നെയാണ് മാങ്ങ കറി. നല്ല ചെനച്ച മാങ്ങ കൊണ്ടാണ് ഈ ഒരു കറി തയ്യാറാക്കി എടുക്കുക. വളരെ രുചികരമായ ഈ ഒരു കറി ചോറിനോടൊപ്പം ഉഗ്രൻ തന്നെയാണ്. എങ്ങനെയാണ് ഈ ഒരു മാങ്ങാക്കറി തയ്യാറാക്കി എടുക്കുന്നത് നോക്കാം. അതിനായി ആവശ്യമായി വരുന്നത് നിങ്ങൾ എത്രയാണോ മാങ്ങ ചേർക്കുന്നത് എങ്കിൽ അത്രയും മാങ്ങ തൊലി കളഞ്ഞ് ചെറിയ പീസുകൾ ആക്കി മാറ്റിയെടുക്കാം.

   

ശേഷം 250 ഗ്രാം പരിപ്പ് കഴുകി വൃത്തിയാക്കിയതിനു ശേഷം കുക്കറിൽ ചേർക്കാം. കുക്കറിൽ പരിപ്പ് വേവാനുള്ള പാകത്തിന് ചേർത്ത് അല്പൻ മഞ്ഞപ്പൊടിയും ഇട്ട് ഒരു നുള്ള് ഉപ്പും വിതറാവുന്നതാണ്. മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് തേങ്ങ ചിരകിയത് ചേർത്ത് അതിലേക്ക് മൂന്ന് പച്ചമുളക്, ജീരകം, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് നല്ല സ്മൂത്ത് ആയി അരച്ചെടുക്കാം.

നമ്മൾ നേരത്തെ കട്ട് ചെയ്തു വച്ചിട്ടുള്ള മാങ്ങകളെല്ലാം തന്നെ വെള്ളം തിളച്ചു വരുമ്പോൾ അതിലേക്ക് ചേർത്ത് വേവിച്ചെടുക്കാവുന്നതാണ്. മാങ്ങ വെന്തു വരുമ്പോൾ അതിലേക്ക് നമ്മൾ കുക്കറിൽ വേവിച്ചെടുത്ത പരിപ്പ് കൂടിയും ചേർക്കാവുന്നതാണ്. മാങ്ങയും പരിപ്പും തമ്മിൽ കുറുകിവന്നതിനു ശേഷം ഇതിലേക്ക് നേരത്തെ തയാറാക്കി വച്ച അരിപ്പ ചേർക്കാവുന്നതാണ്. ശേഷം നന്നായി മിക്സ് ചെയ്തുകൊണ്ടിരിക്കുക.

 

നല്ല രീതിയിൽ തിളച്ച് കുറുകി വന്നതിനുശേഷം എണ്ണ ഒഴിച്ച് അല്പം കടുക് പൊട്ടിച്ചുകൊണ്ട് വറ്റൽമുളകും അല്പം കറിവേപ്പിലയും ചേർത്ത് ഇതൊന്ന് കാച്ചി എടുക്കാവുന്നതാണ്. കാച്ചി വരുബോഴേക്കും ഒരു മണംവരും. മണം വന്നാൽ ഉറപ്പിച്ചോളൂ നമ്മുടെ കറി സെറ്റ് ആയി എന്ന്.  ഇത്രയുളൂ നിസ്സാര സമയം കൊണ്ട് തന്നെ നല്ല ടേസ്റ്റ് ആയിട്ടുള്ള മാങ്ങ കറി ഉണ്ടാക്കിയെടുക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *