Wealth Will Increase In The House : ഒരു വ്യക്തിയുടെ അല്ലെങ്കിൽ കുടുംബത്തിന്റെ ജീവിത വിജയ പരാജയങ്ങളെ ഭാഗ്യ നിർഭാഗ്യങ്ങളെ ഒക്കെ ആ വീട്ടിൽ ഇരിക്കുന്ന വസ്തുക്കൾ സ്വാധീനിക്കുന്നുണ്ട് എന്നുള്ളതാണ് വസ്തുത. ഇതിനെയാണ് പോസിറ്റീവ് എനർജി നെഗറ്റീവ് എനർജി അല്ലെങ്കിൽ അനുകൂല ഊർജ്ജം അല്ലെങ്കിൽ പ്രതികൂല ഊർജം എന്ന് പറയുന്നത്. നമ്മുടെ വീട്ടിൽ ഇരിക്കുന്ന വസ്തുക്കൾക്ക് ഒക്കെ നമ്മളിൽ ഒരു പ്രഭാവലയം സൃഷ്ടിക്കുവാൻ കഴിയും എന്നുള്ളതാണ് വാസ്തുശാസ്ത്രവും പുരാണങ്ങളും പറയുന്നത്.
എന്തൊക്കെ വസ്തുക്കളാണ് ഒരു വീട്ടിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ടത്. അല്ലെങ്കിൽ ഏതൊക്കെ വസ്തുക്കൾ നമ്മുടെ വീട്ടിൽ ഉണ്ടായാലാണ് നമുക്ക് കൂടുതൽ ആയിട്ട് ഭാഗ്യം നമ്മളെ കടാക്ഷിക്കുക. എന്നൊക്കെയുള്ള കാര്യങ്ങളാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. ഉപ്പ് നമുക്ക് എല്ലാവർക്കും അറിയാവുന്ന ഒന്നാണ്. എപ്പോഴും ഉപ്പ് പാത്രം കാലിയാകുവാൻ പാടില്ല എന്നുള്ളതാണ്. കാരണം ഉപ്പ് എന്ന് പറയുന്നത് മഹാലക്ഷ്മിയാണ്.
മഹാലക്ഷ്മി സാന്നിധ്യമുള്ള വസ്തുവാണ് ഉപ്പ്. കടലിൽ നിന്ന് ഉൽപാമിക്കുന്ന എല്ലാ വസ്തുവിലും മഹാലക്ഷ്മി സാന്നിധ്യം ഉണ്ട് എന്നുള്ളതാണ്. ഉപ്പ് വീട്ടിൽ തീർന്നു പോകുകയാണ് എന്നുണ്ടെങ്കിൽ ആ വീട്ടിലേക്ക് ദാരിദ്ര്യത്തെ നമ്മൾ ക്ഷണിച്ചു വരുത്തുകയാണ്. അതുകൊണ്ടാണ് ഉപ്പുപാത്രം അര ലെവലിൽ താഴെ പോകാൻ പോലും പാടില്ല എന്ന് പറയുന്നത്. അതുപോലെതന്നെ ഉപ്പ് ഒരു ബൗളിൽ നമ്മുടെ വീട്ടിന്റെ സ്റ്റഡി റൂമിൽ ഒരു പാത്രത്തിൽ അല്പം വയ്ക്കാവുന്നതാണ്.
ഇങ്ങനെ ചെയ്യുന്നത് നമ്മുടെ വീട്ടിലുള്ള നെഗറ്റീവ് ഊർജ്ജത്തെ പുറത്തേക്ക് പുറന്തള്ളപെടുത്തും എന്നുള്ളതാണ് വിശ്യാസം. മറ്റൊരു പ്രധാനപ്പെട്ട കാര്യം എന്ന് പറയുന്നത് നമ്മുടെ വീടിന്റെ പ്രധാന വാതിൽ പൊടികൾ പിടിച്ചു സൂക്ഷിക്കുവാൻ പാടില്ല എന്നുള്ളതാണ് മറ്റൊരു കാര്യം. ഇത്തരത്തിൽ കൂടുതൽ വിശദവിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories