Rust Can Be Removed In Seconds : വീട്ടമ്മമാർ അറിയാത്ത അനേകം കിച്ചൻ ടിപ്സുകളാണ് നിങ്ങളുടെ മുമ്പിൽ ഷെയർ ചെയ്യുന്നത്. നാരങ്ങയും ഉപ്പും ഉപയോഗിച്ച് നിരവധി കാര്യങ്ങൾ ചെയ്യാൻ സാധിക്കും. എന്തൊക്കെ കാര്യങ്ങളാണ് നാരങ്ങ ഉപയോഗിച്ച് ചെയ്തെടുക്കാൻ സാധിക്കുക എന്ന് നോക്കാം. നമ്മുടെ ഗ്യാസ് അടുപ്പിൽ വരുന്ന ചായകറകളും അതുപോലെതന്നെ തുരുമ്പുകളും ഒക്കെ മാറ്റിയെടുക്കുവാൻ നാരങ്ങയും ഉപ്പും വളരെയേറെ സഹായപ്രദമാണ്.
മുറിച്ചെടുത്ത നാരങ്ങയിൽ നന്നായിട്ട് ഉപ്പ് തേച്ച് കൊടുത്ത് തുരുമ്പ് പിടിച്ച ഭാഗങ്ങളിൽ നന്നായിട്ട് ഉരക്കുക. ഇങ്ങനെ ചെയ്തതിനുശേഷം ഒരു സ്ക്രബർ ഉപയോഗിച്ച് ചെറുതായി ഒന്ന് കൂടിയും ഉരച്ചു കൊടുക്കുക. എന്നിട്ട് തുണി ഉപയോഗിച്ച് തുടച്ച് എടുക്കാവുന്നതാണ്. എത്ര വലിയ പറ്റിപ്പിടിച്ചിരിക്കുന്ന തുരുമ്പുകളും കറകളോ എന്തുമായിക്കോട്ടെ വളരെ പെട്ടെന്ന് തന്നെ നീക്കം ചെയ്ത് എടുക്കാവുന്നതാണ്.
അതുപോലെതന്നെ ഫ്രിഡ്ജിൽ ഫുഡ് ഐറ്റംസ് ഫുഡ് ഐറ്റംസ് ഒക്കെ വെച്ച് അല്പനേരങ്ങൾക്ക് ശേഷം ഫ്രിഡ്ജ് വീണ്ടും തുറക്കുബോൾ ഭക്ഷണപദാർത്ഥങ്ങളുടെ മണം ഉണ്ടാകുന്നു. അത്തരത്തിലുള്ള ഗന്ധകം കുറഞ്ഞു കിട്ടുവാനായി നാരങ്ങാ വളരെയേറെ നല്ലതാണ്. ഒരു പാത്രത്തിലേക്ക് അല്പം വെള്ളം ഒഴിച്ചതിനു ശേഷം നാരങ്ങ ചെറിയ കഷണങ്ങളാക്കി മുറിച്ച് വെള്ളത്തിൽ ഇടുക. ഇങ്ങനെ വയ്ക്കുകയാണെങ്കിൽ ഭക്ഷണപദാർത്ഥത്തിന്റെ മണം വരുന്നത് നന്നായി കുറഞ്ഞു കിട്ടും.
അതുപോലെതന്നെ പച്ചക്കറികളൊക്കെ ഉപയോഗിക്കുന്ന കട്ടിംഗ് ബോർഡ് ക്ലീൻ ആക്കുവാൻ ആയിട്ട് നാരങ്ങായിൽ അൽപ്പം ഉപ്പും ചേർത്ത് കൊടുത്ത് വാഷ് ചെയ്താൽ മതിയാകും. പുതിയ കട്ടിംഗ് ബോർഡ് പോലെ നല്ല രീതിയിൽ വൃത്തിയാക്കി എടുക്കുവാൻ സാധിക്കും. അത്രയേറെ ഗുണം ചെയ്യുന്ന ഒന്ന് തന്നെയാണ് ചെറുനാരങ്ങ. ഇത്തരത്തിൽ കൂടുതൽ ടിപ്സുകൾ അറിയുവാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Fathimas Curry World