വെള്ളപ്പാണ്ട് രോഗം പിടിപെടുന്നത് എങ്ങനെ!! ഈ രോഗം പിടിപെടാതെ തടയാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…

സർവ്വസാധാരണയായി മിക്ക ആളുകളുടെ ചർമത്തിലും കണ്ടുവരുന്ന ഒന്നാണ് വെള്ളപ്പാണ്ട്. വെള്ളപ്പാണ്ട് ഇത്തരത്തിൽ ഉണ്ടാകുന്നതിന് കാരണം എന്താണ്. ഹോർമോൺ സംബന്ധമായുള്ള പ്രശ്നങ്ങളും വെള്ളപ്പാണ്ടും തമ്മിലുള്ള കണക്ഷൻ എന്താണ് എന്നതിനെക്കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. വെള്ളപ്പാണ്ട് എന്ന് പറയുന്ന അസുഖം ചിലരിൽ എല്ലാം നമ്മൾ കാണാറുണ്ട്.

   

പലർക്കും അവരുടെ ചർമ്മത്തിൽ ഒക്കെ ചെറിയ വെള്ളം നിറത്തിലുള്ള മറ്റും വരുമ്പോൾ ഇത് വെള്ളപ്പാണ്ട് പോലെയുള്ള അസുഖമാണോ എന്നുള്ള ഭീതി അവർക്ക് ഉണ്ടാകാം.വെള്ളപ്പാണ്ട് എന്ന് പറയുന്ന അസുഖം വർഷങ്ങളായിട്ട് നമുക്ക് അറിയാവുന്ന ഒരു അസുഖമാണ്. എന്നിരുന്നാൽ പോലും ഇപ്പോഴും അതിനെക്കുറിച്ച് പല നിത്യ ധാരണകളും നമ്മുടെ ഇടയിൽ പ്രചരിക്കുന്നു. വെള്ളപ്പാണ്ട് എന്ന അസുഖം ഒരു പകർച്ചവ്യാധിയാണോ എന്നാണ് മിക്ക ആളുകളുടെയും ഭയം.

വെള്ളപ്പാണ്ട് ഉള്ള ഒരു വ്യക്തി കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് നമ്മൾ എടുത്തു കഴിക്കുകയോ അല്ലെങ്കിൽ അയാളെ ഒന്ന് സ്പർശിച്ചാൽ ഇത് നമുക്ക് പകരുമോ എന്നുള്ള ചോദ്യം പലരും ചോദിക്കാറുണ്ട്. വെള്ളപ്പാണ്ട് എന്ന അസുഖം അങ്ങനെ പകർച്ചവ്യാധിയായ ഒരു അസുഖമല്ല. വെള്ളപ്പാണ്ട് എന്നത് ഒരു അണുബാധയാണോ..?. വെള്ളത്തിലൂടെ വായിലൂടെയോ പകരുന്ന ഒരു അസുഖമായിട്ട് ഇതിനെ കാണേണ്ട കാര്യം ഇല്ല.

 

പലപ്പോഴും ഇതിന്റെ പുറകിലുള്ള കാരണം എന്ന് പറയുന്നത് നമ്മുടെ ചർമ്മത്തിന്റെ നിറം നിൽക്കുന്നത് കോശങ്ങളിൽ ഉണ്ടാക്കുന്ന മെലാനിൻ എന്ന് പറയുന്ന പിഗ്മെന്റ് ഉണ്ടാകുന്നതുകൊണ്ടാണ്. ഇപ്പോഴും നമ്മുടെ ശരീരം തന്നെ ഒരു ഓട്ടോ എന്‍ പ്രോസസിലൂടെ മെലാനിൻ ഉണ്ടാകുന്ന ചർമ്മത്തിലെ കോശങ്ങളെ നശിപ്പിച്ച് കളയുമ്പോൾ അതുമൂലം മെലാനി താഴ്ന്നു പോകുമ്പോഴാണ് ശരീരത്തിൽ വെള്ളപ്പാണ്ട് പോലെയുള്ള അസുഖങ്ങൾ ഉണ്ടാകുന്നത്. കൂടുതൽ വിശദവിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *