Pus In The Urine : സ്ത്രീകളിൽ ഏറെക്കുറെ കൂടുതലായി കണ്ടുവരുന്ന മുഖ്യ ആരോഗ്യപ്രശ്നമാണ് യൂറിനറി ട്രാക്ക് ഇൻഫെക്ഷൻ അല്ലെങ്കിൽ മൂത്രനാളിയിൽ പഴുപ്പ്. മൂത്രനാളിയിൽ പഴുപ്പ് ഉണ്ട് എങ്കിൽ ഇടയ്ക്കിടയ്ക്ക് യൂറിൻ പാസ് ചെയ്യാൻ തോന്നുക. അതുപോലെതന്നെ ഒരുതവണ ടോയ്ലറ്റിലേക്ക് മൂത്രം ഒഴിക്കുവാനായി പോയാൽ മൂത്രം മുഴുവനായി പോയില്ല എന്നുള്ള ഒരു തോന്നൽ ഉണ്ടാവുകയും നല്ല രീതിയിൽ എരിച്ചിലും പുകച്ചിലും അനുഭവപ്പെടുകയും ചെയുന്നു.
ചില ആളുകൾക്ക് മൂത്രം ഒഴിച്ചതിന് ശേഷം ചുരുങ്ങിയത് മൂന്ന് മിനിറ്റോളം വരെ തുടർച്ചയായി പുകച്ചിൽ അനുഭവപ്പെടാറുണ്ട്. മൂത്രപ്പഴുപ്പ് മൂത്രക്കടച്ചിൽ എന്നിവ ഉണ്ടാകുമ്പോൾ ശരീരം ആഗമനം വേദന അനുഭവപ്പെടുകയും, ക്ഷീണം അനുഭവപ്പെടുകയും ചെയ്യുന്നു. അതുപോലെതന്നെ വിട്ടുമാറാത്ത രീതിയിൽ പനി ഉണ്ടാകുവാനുള്ള സാധ്യത ഏറെയാണ്. ഇത്തരം ലക്ഷണങ്ങളാണ് യൂറിനറി ട്രാക്ക് ഇൻഫെക്ഷൻ മൂലം ശരീരത്തിൽ കണ്ടുവരുന്നവ.
യൂറിനറി ട്രാക്ക് ഇൻഫെക്ഷൻ പോലെയുള്ള പ്രശ്നം നേരിടേണ്ടി വരുകയാണെങ്കിൽ മിക്ക ആളുകളും ചെയ്യാറ് ആന്റിബെക്റ്റീരിയൽ ആയിട്ടുള്ള ആന്റി ബയോട്ടിക്സ് എടുക്കുക എന്നത്. യൂറിനറി ട്രാക്ക് ഇൻഫെക്ഷൻ പ്രധാനമായിട്ടും ബാക്റ്റീരിയാസ് വഴിയാണ് ശരീരത്തിൽ വ്യാപിക്കുന്നത്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഇകോളെയ്. ഏകദേശം ഒരു 80 % മുതൽ 90% ത്തോളം ഇകോളെയ് എന്ന ബാക്ടീരിയൽ നിന്നാണ് വരുന്നത്.
പലപ്പോഴും നമ്മൾ കഴിക്കുന്ന ഭക്ഷണം അത് മലദ്യാരത്തിലൂടെ പുറത്ത് പോകുന്ന സമയത്ത് പലപ്പോഴും യൂറിനറി ട്രാക്കിൽ ഇൻഫെക്ഷൻ ഉണ്ടാവുകയും അതുമൂലം അനവധി ആരോഗ്യപ്രശ്നങ്ങളും ഉണ്ടാവുകയും ചെയുന്നു. ഇതിനെ ചികിത്സിച്ചില്ല എങ്കിൽ ആദ്യം ഉണ്ടാകുന്നത് മൂത്ര നാളത്തിലൂടെ ഇൻഫെക്ഷൻ കയറുകയും കിഡ്‌നി വരെ എത്തുവാനും സാധ്യത ഏറെയാണ്. കൂടുതൽ വിശദവിവരങ്ങൾക്കായി വീഡിയോ കണ്ടുനോക്കൂ. Credit : Convo Health