ഇടയ്ക്കിടയ്ക്ക് ആൽപ്പം ശുദ്ധജലത്താൽ വായ് നനയ്ക്കുന്നതും വായഭാഗം ആർദ്രമമായി നിലനിൽക്കുന്നതും തൊണ്ട കാറൽ തുടങ്ങിയ പ്രശ്നങ്ങളിൽ നിന്നും ഒരു പരിധിവരെ രക്ഷ നേടുവാൻ വെള്ളം സഹായിക്കുന്നു. സത്യത്തിൽ നിർച്ജീലികരണം തടയാനായി കാപ്പിയും അതുപോലെതന്നെ പഞ്ചസാരയുടെ അളവ് കൂടിയ പാനീയങ്ങളും ഉപയോഗിക്കുന്നതിലൂടെ ശരീരത്തിൽ ജലത്തിന്റെ അളവ് കുറയുകയാണ് പലപ്പോഴും ഉണ്ടാകുന്നത്.
ശരീരത്തിന് ആവശ്യമായ അളവിലുള്ള ജലത്തിന്റെ അഭാവം പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാവുകയും ഒപ്പം നിലവിലുള്ള പ്രശ്നങ്ങളെ വഷളാക്കുകയും ചെയ്യുന്നു. ഈ വസ്തുത മനസ്സിലാക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. ചിലർ 8 ക്ലാസ് വെള്ളം കുടിക്കുന്നത് ഒന്നിനും പരിഹാരം ആകില്ല എന്ന് പറയുമ്പോൾ മറ്റു ചിലർ മൂന്നു ഗ്ലാസ് വെള്ളം മാത്രമാണ് കുടിക്കുന്നത് തന്നെ. തിരക്ക് കൂടിയ ജീവിതത്തിൽ പലപ്പോഴും ശരിയായ രീതിയിൽ ആഹാരം കഴിക്കാൻ ചിലപ്പോൾ നന്നായി ഒന്ന് കുളിക്കുവാൻ പോലും നമ്മൾ മറക്കാറുണ്ട്.
അത്തരം ജീവിത സാഹചര്യത്തിൽ ഈ പ്രശ്നങ്ങൾ പരിഹരിക്കുവാൻ കാപ്പിയും ചായയും അതുപോലെതന്നെ നിരവധി പാനിയങ്ങളെ ആശ്രയിക്കുമ്പോൾ ശരീരത്തിലെ ആവശ്യമായുള്ള ജലാംശങ്ങളും മറ്റും ഇവയിലൂടെ നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. ഉണർന്നാൽ ഉടൻതന്നെ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ശീലമാക്കുക. ശരീരത്തിന്ആ വശ്യമായ രക്തവും തന്മൂലം ഊർജ്ജവും പകരുവാൻ ഈ ശീലത്തിന് സാധിക്കും. ശരീര സന്തുലന അവസ്ഥയിൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ ഈശീലം വളരെയേറെ ഉത്തമമാണ്.
ഈ ശീലത്തിലൂടെ രോഗത്തിന് അടിമയാകാനുള്ള സാധ്യതയും വളരെ കുറയുന്നു. ഇത് നമുക്ക് തന്നെ സ്വയം മനസ്സിലാക്കുവാൻ സാധിക്കുകയും ചെയ്യും. ദാഹിക്കുമ്പോൾ കൃത്യമായ അളവിൽ വെള്ളം കുടിക്കുക ഒപ്പം ശരിയായ ആഹാര രീതികളും പാലിക്കുക. ഇത്തരത്തിലുള്ള കാര്യങ്ങൾ ശ്രദ്ധിച്ചാൽ ശരീരം എന്നും നല്ല ചുറുചുറുപോടെ ആരോഗ്യവാനായി ഇരിക്കുകയും ചെയ്യും. കൂടുതൽ വിശദവിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Inside Malayalam