നാമോരോരു ഇഷ്ടദേവതയാണ് കാട്ടിൽ മേക്കതിൽ അമ്മ. അമ്മയുടെ അനുഗ്രഹം നാം ഓരോരുത്തരും നേരിട്ട് അനുഭവിച്ചിട്ടുള്ളവരാണ്. അത്രമേൽ തന്റെ ഭക്തരിൽ സ്വാധീനം ചെലുത്തിയിട്ടുള്ള ദേവതയാണ് കാട്ടിൽ മേക്കതിൽ അമ്മ. ഒട്ടനവധി വ്യക്തികളുടെ ജീവിതത്തിൽ അമ്മയുടെ അനുഗ്രഹങ്ങൾ നമുക്ക് കാണാൻ സാധിക്കും.
നമ്മുടെ ജീവിതത്തിലെ എത്ര വലിയ ആഗ്രഹമായാലും അത് ഈ ലോകം തന്നെ നടക്കില്ല എന്ന് വിധിയെഴുതിയതായാലും അമ്മയുടെ അനുഗ്രഹത്താൽ അത് നടന്നു കിട്ടുന്നു. അത്തരത്തിൽ അമ്മയ്ക്ക് ചെയ്യുന്ന ഒരു വഴിപാടാണ് ഇതിൽ പറയുന്നത്. കാട്ടിൽ മേക്കത്തി അമ്മയുടെ ഈ ക്ഷേത്രത്തിന്റെ പിന്നിൽ ഒട്ടനവധി ഐതിഹ്യങ്ങളാണ് ഉള്ളത്. ഈ ക്ഷേത്രം തന്നെ ഒരു അത്ഭുതകരമായിട്ടുള്ള ഒരു സ്മാരകമാണ്.
ഈ ക്ഷേത്രം വെള്ളത്താൽ ചുറ്റപ്പെട്ടതാണ്.ഇതിന്റെ ഒരു വശം എന്ന് പറയുന്നത് കടലാണ്. കടലിലെ 10 മീറ്റർ മാത്രം അകലെയാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. എന്നിരുന്നാലും ഈ ശുദ്ധജല ലഭിക്കുന്ന ധാരാളം കിണറുകളാണ് ഉള്ളത്. ആ ക്ഷേത്രത്തിന്റെ അടുത്ത പരിസരത്തുള്ള എല്ലാ വീടുകളിലും ഉപ്പുവെള്ളം ഉള്ളപ്പോൾ തന്നെയാണ് ഈ ഒരു അത്ഭുതകരമായിട്ടുള്ള കാര്യം ആ ക്ഷേത്രത്തിൽ നടക്കുന്നത്. ഇത് അമ്മയുടെ.
ശക്തിയുടെ ഒരു പ്രതിരൂപo മാത്രമാണ്. അതുപോലെതന്നെ ഒരുപാട് ആളുകളുടെ ജീവന് ഭീഷണി ആയിട്ടുള്ള സുനാമി ഈ കടലിൽ ആഞ്ഞടിച്ചപ്പോൾ അമ്മയുടെ ക്ഷേത്രത്തിനകത്തേക്ക് ഒരു തുള്ളി ജലം പോലും കയറിയില്ല എന്നുള്ളത് മറ്റൊരു മഹാത്ഭുതമാണ്. അത്തരത്തിൽ അത്ഭുതത്താൽ നിറഞ്ഞ അമ്മയുടെ സന്നിധിയിൽ നമുക്ക് നമ്മുടെ ജീവിതത്തിലെ ആഗ്രഹസാഫല്യം നേടുന്നതിന് മണികെട്ടി പ്രാർത്ഥിക്കാവുന്നതാണ്. അമ്മയുടെ ക്ഷേത്രത്തിനു മുന്നിലുള്ള ആലിലാണ് ഇത്തരത്തിൽ മണികെട്ടേണ്ടത്. തുടർന്ന് വീഡിയോ കാണുക.