ശ്യാസ കോശത്തിൽ ഉണ്ടാകുന്ന അലർജിയാണ് ആസ്മ. ശ്വാസകോശത്തിലേക്ക് പോകുന്ന ശ്വാസ നാളികൾ സങ്കോജിക്കുകയും നീർക്കെട്ട് ഉണ്ടാക്കുകയും അത് കാരണം ഉണ്ടാകുന്ന ചുമ്മാ, കഫക്കെട്ട്, ശ്വാസ തടസ്സം എന്ന അവസ്ഥയെയാണ് ആസ്മ എന്ന് പറയുന്നത്. ആസ്മ ഏത് പ്രായത്തിൽ വേണമെങ്കിലും ആളുകൾക്ക് പിടിപെടാം. പക്ഷേ കൂടുതലായി കണ്ടുവരുന്നത് 10 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളിലാണ്. കുട്ടികളിൽ നോക്കുകയാണെങ്കിൽ ആൺകുട്ടികളിലാണ് കൂടുതലായി കണ്ടുവരുന്നത്.
അതെ സമയം ഒരു 20 വയസ്സിനുശേഷം വരുന്ന ആസ്മയയാണ് അടൽ ടോൺസെറ്റ് ആസ്മ എന്ന് പറയുന്നത്. ഈ ഒരു ആസ്മ കൂടുതലായി കണ്ടു വരുന്നത് സ്ത്രീകളിൽ ആണ്. അതായത് അച്ഛൻ അമ്മമാരിൽ ആസ്മ ഉണ്ട് എങ്കിൽ കുട്ടികൾക്ക് വരുവാനുള്ള സാധ്യത ഏറെ കൂടുതൽ ആണ്. അച്ഛനും അമ്മയ്ക്കും ആസ്മ ഉണ്ട് എങ്കിൽ കുട്ടികളിൽ ആസ്മ വരുവാനുള്ള സാധ്യത 50 ശതമാനം ആണ്. ആസ്മ കാരണമായിട്ടുള്ള ഒരു ജീൻ ഇതുവരെ കണ്ടു പിടിച്ചിട്ടില്ല. പക്ഷേ ആസ്മക്ക് ഒരു ജനിതാക ബന്ധം ഉള്ളതായി നമ്മൾ കാണാറുണ്ട്.
ജനിത്യക കാരണങ്ങൾ അല്ലാതെ പൊടിപടലങ്ങൾ കാലാവസ്ഥ തുടങ്ങിയവയൊക്കെ ആസ്മ ചില ആളുകൾ പുറത്തേക്ക് കൊണ്ടുവരുവാനുള്ള സാധ്യത ഏറെ കൂട്ടുന്നു. ആസ്മായും അലർജിയും ഒരുമിച്ചാണ്. ചില ആളുകളിൽ അലർജി മാത്രമായിട്ട് കാണാം. നമ്മൾ കൂടുതലായിട്ടും അലർജി എന്ന് പറയുന്നത്. എന്നാൽ കൂടുതൽ ആളുകൾക്കും ആലോചിയോടൊപ്പം തന്നെ ശ്വാസം തടസ്സം കുറുങ്ങൽ പോലെയുള്ള ബുദ്ധിമുട്ടും വരാം.
ആസ്മ ഉണ്ടാകുവാനായി ഏറ്റവും കൂടുതലായി കണ്ടുവരുന്ന കാരണങ്ങൾ പൊടിപടലങ്ങൾ തന്നെയാണ്. പൊടികൾ കൂടാതെ ജോലി ചെയ്യുന്ന ഇടത്തുള്ള മലിനീകരണവും ആസ്മക്ക് കാരണമായി മാറുന്നു. ചില ആളുകൾക്ക് തണുത്ത കാലാവസ്ഥ അല്ലെങ്കിൽ ഈർപ്പമുള്ള കാലാവസ്ഥ മൂലവും അസുഖം പിടിപെടാനുള്ള സാധ്യതയുണ്ട്. തുടർന്നുള്ള വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam