ലക്ഷ്മി ദേവി എവിടെയാണോ സംതൃപ്തയായി വസിക്കുന്നത് ആ വശത്ത് എല്ലാവിധത്തിലുള്ള അനുഗ്രഹങ്ങളും ഉണ്ടാകുന്നത് ആയിരിക്കും സന്തോഷവും സമാധാനവും ഉയർച്ചയും ഉണ്ടാകുന്നതായിരിക്കും. അതേസമയം ലക്ഷ്മിദേവി ഇരിക്കാത്ത സ്ഥലത്ത് മുടിഞ്ഞു പോവുക തന്നെ ചെയ്യും. ദേവി നമ്മുടെ വീട്ടിലെ ചില വസ്തുക്കളിൽ താമസിക്കുന്നുണ്ട് ആയതിനാൽ ആ വസ്തുക്കളെല്ലാം.
തന്നെ ഇല്ലാതാവുകയോ കുറയുകയോ ചെയ്യുകയാണ് എങ്കിൽ ലക്ഷ്മിയുടെ സാന്നിധ്യം വീട്ടിൽ കുറയുന്നതായിരിക്കും. ഇത് പലതരത്തിലുള്ള നാശങ്ങൾക്ക് കാരണം ആകുന്നതായിരിക്കും. ഏതൊക്കെയാണ് വസ്തുക്കൾ എന്ന് നോക്കാം നാലു വസ്തുക്കൾ ആണ് പ്രധാനമായി ലക്ഷ്മി ദേവിയുടെ സാന്നിധ്യം ഉറപ്പാക്കാൻ വീട്ടിൽ ആവശ്യമായിട്ട് ഉള്ളത്.
ആദ്യത്തെ വസ്തു അരി ആണ് ഒരു കാരണവശാലും അരി സൂക്ഷിച്ചുവയ്ക്കുന്ന പാത്രം തീരാൻ പാടുള്ളതല്ല. അതുപോലെ അരിപ്പാത്രത്തിൽ നിന്നും അരിയെടുക്കുന്ന സമയത്ത് ഒരിക്കലും താഴെ വീഴാൻ പാടുള്ളതല്ല. അടുത്തത് മഞ്ഞൾ ആണ് വീട്ടിൽ മഞ്ഞൾ സൂക്ഷിക്കണം എന്നത് വീട്ടിൽ സൂക്ഷിക്കേണ്ടതാണ്. ഒരിക്കലും മഞ്ഞൾ കുറയാൻ പാടുള്ളതല്ല മഞ്ഞൾ വെച്ചിരിക്കുന്ന പാത്രം കാലിയാകാൻ പാടുള്ളതല്ല. അടുത്ത വസ്തുവാണ് ഉപ്പ് എന്ന് പറയുന്നത്.
ഉപ്പിലും ലക്ഷ്മി ദേവിയുടെ സാന്നിധ്യം ഉള്ളതാണ് അതുകൊണ്ടുതന്നെ ഒരിക്കലും ആ പാത്രം അവസാനിക്കാൻ പാടുള്ളതല്ല. പുരാണങ്ങൾ പ്രകാരം ലക്ഷ്മി ദേവിയുടെ ഉത്ഭവം ഉപ്പിൽ നിന്നാണ് അതുകൊണ്ട് സമുദ്രത്തിൽ നിന്നും ലഭിക്കുന്ന ഏതൊരു വസ്തുവിലും ലക്ഷ്മി സാന്നിധ്യം വളരെ കൂടുതലായിരിക്കും. അടുത്ത വസ്തു കുങ്കുമം ആണ് ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഒരുപാട് ഉള്ള ഒരു നക്ഷത്രം കൂടിയാണ്.