നമ്മുടെ ഇടയിലുള്ള പലരും അനുഭവപ്പെടുന്ന വലിയൊരു പ്രശ്നമാണ് വയനാറ്റം. എത്ര അണിഞ്ഞൊരുങ്ങി നടന്നാലും വയനാറ്റം ഉണ്ട് എങ്കിൽ പിന്നെ പറഞ്ഞിട്ട് പ്രത്യേകിച്ച് കാര്യവുമില്ല. മനുഷ്യന്റെ ആത്മവിശ്വാസം നിസ്സാരമായി തകർക്കുവാൻ വായനാറ്റത്തിന് ആകും. വായ് നാറ്റത്തെ എങ്ങനെ മാറ്റം വരുത്തുവാനാകും എന്ന് നോക്കാം. ഭക്ഷണശീലം മാത്രമല്ല വായനാറ്റത്തിന് കാരണമാകുന്നത്. മറിച്ച് ശുചിത്വവും വയനാറ്റത്തിന്റെ മറ്റൊരു കാരണമാണ്.
അതായത് ഭക്ഷണത്തിനുശേഷം വായ് വൃത്തിയാക്കിയില്ല എങ്കിൽ ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ വായയിൽ ഇരുന് അണുബാധ ഉണ്ടാവുകയും ഇത് ബാക്ടീരിയക്കും കാരണമാവുകയും ചെയ്യുന്നു. മാത്രവുമല്ല വെള്ളം കുടിക്കുന്നത് കുറവാണെങ്കിൽ വയനാറ്റം ഉണ്ടാകാം. നിര്ധാരമായ പുകവലി, ഉള്ളി, വെളുത്തുള്ളി എന്നിവയുടെ അമിത ഉപയോഗം കാരണവും വായ്നാറ്റം ഉണ്ടാക്കുന്നു. നാം ഓരോരുത്തരെയും ഏറെ അലട്ടുന്ന ഈ ഒരു വായനാറ്റം എന്ന പ്രശ്നത്തെ നമ്മളിൽ നിന്ന് വേർതിരിക്കുവാനായി എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം.
വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ വീട്ടിലുള്ള ചില ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് ഈ ഒരു പ്രശ്നത്തെ പരിഹാരം കണ്ടെത്താവുന്നതാണ്. അതിനായി രണ്ടു ഗ്ലാസ് വെള്ളത്തിലേക്ക് ഒരു നാല് ഗ്രാമ്പൂ ചേർത്ത് കൊടുത്ത നല്ലതുപോലെ തിളപ്പിച്ച് എടുക്കാവുന്നതാണ്. വെള്ളം നല്ലതുപോലെ തിളപ്പിച്ചതിനുശേഷം ഇത് ചൂടാറാനായി മറ്റൊരു പാത്രത്തിലേക്ക് മാറ്റി വെക്കാം.
ശേഷം മിക്സിയുടെ ജാറിലേക്ക് ഒരു പിടി മല്ലിയില ചേർത്ത് നേരത്തെ തയ്യാറാക്കി വെച്ച ഗ്രാമ്പു വെള്ളം ചൂടാറിയതിനു ശേഷം ഒഴിച്ചുകൊടുത്ത് നല്ലതുപോലെ അടിച് എടുക്കാവുന്നതാണ്. ഈ ഒരു പാനീയം ഒരാഴ്ചയോളം തുടർച്ചയായി വായയിൽ ഗാർഗിൽ ചെയ്തു നോക്കൂ. എത്ര കടുത്ത ദുർഗന്ധം അനുഭവപ്പെടുന്ന വായനാറ്റവും ഈ ഒരു പാനിയത്തിയുടെ മാറുക തന്നെ ചെയ്യും. കൂടുതൽ വിശദ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Malayali Corner