ക്ഷേത്രത്തിൽ പോകുമ്പോൾ ഒരു കാരണവശാലും ചെയ്യാൻ പാടില്ലാത്ത ഇത്തരം കാര്യങ്ങളെ ആരും തിരിച്ചറിയാതെ പോകരുതേ.

പ്രാർത്ഥിക്കുവാൻ ഇഷ്ടപ്പെടുന്നവരാണ് നാം ഏവരും. നമ്മുടെ ജീവിതത്തിലെ ഒട്ടനവധി നല്ല കാര്യങ്ങൾ നടക്കുന്നതിനും പലതരത്തിലുള്ള പ്രതിസന്ധികളെ മറികടക്കുന്നതിനും നാം പ്രാർത്ഥനയിൽ വിശ്വാസമർപ്പിക്കാറുണ്ട്. അത്തരത്തിൽ പ്രാർത്ഥിക്കുമ്പോൾ ക്ഷേത്രദർശനം നടത്തി പ്രാർത്ഥിക്കാൻ നാം ഏവരും ശ്രമിക്കാറുണ്ട്. പോസിറ്റീവ് ഊർജ്ജം മാത്രം നിലനിൽക്കുന്ന സ്ഥലമാണ് ക്ഷേത്രം. അതിനാൽ തന്നെ ദേവതകളെ ആരാധിക്കാനും.

   

പൂജിക്കാനും അനുയോജ്യമായിട്ടുള്ള ഇടം കൂടിയാണ് ഇത്. ക്ഷേത്രങ്ങൾ ദേവി ദേവന്മാർ കുടികൊള്ളുന്ന ഇടമാണ്. അതിനാൽ തന്നെ ചിട്ടയോടും ശുദ്ധതയോടെ കൂടെ വേണം നാം അവിടെ ചെന്ന് പ്രാർത്ഥിക്കുവാൻ. അത്തരത്തിൽ ക്ഷേത്ര ദർശനം നടത്തി പ്രാർത്ഥിക്കുമ്പോൾ പലതരത്തിലുള്ള ചിട്ടകൾ നാം പാലിക്കേണ്ടത് ആയിട്ടുണ്ട്. അത്തരം കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഇത്തരത്തിലുള്ള ചിട്ടകൾ തെറ്റിക്കുകയാണെങ്കിൽ അത് നമ്മുടെ ജീവിതത്തിൽ പലതരത്തിലുള്ള ദോഷങ്ങൾ ഉണ്ടാകുന്നതിന് കാരണമാകാറുണ്ട്.

ഇന്ന് നമ്മുടെ സമൂഹത്തിൽ കാണുന്ന ഒരു രീതി എന്നു പറയുന്നത് പലവഴിക്കായി പോകുമ്പോൾ ക്ഷേത്രത്തിൽ കയറി തൊഴുകുക എന്നുള്ളതാണ്. എന്നാൽ ഇത് ശരിയായിട്ടുള്ള ഒരു രീതിയല്ല. ക്ഷേത്രദർശനത്തിന് ഒരുങ്ങുന്ന ഏതൊരു വ്യക്തിയും ശരീര ശുദ്ധിയോടും മനശുദ്ധിയോടും കൂടെ വേണം ക്ഷേത്രദർശനം നടത്തുവാൻ. അല്ലാതെ വിയർത്ത് മുഷിഞ്ഞ വസ്ത്രങ്ങൾ അണിഞ്ഞു കുളിക്കാതെയോ ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ പാടില്ല.

ഇതുവഴി ഇരട്ടി പാപഫലമാണ് നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ വന്നുചേരുന്നത്. മറ്റൊരു കാര്യം എന്ന് പറയുന്നത് സ്ത്രീകൾ മുടി അഴിച്ചിട്ടുകൊണ്ട് ക്ഷേത്രത്തിൽ കയറാൻ പാടില്ല എന്നുള്ളതാണ്. കൂടാതെ പുലവാലായ്മ ഉള്ള സമയങ്ങളിലും സ്ത്രീകളിൽ ആർത്തവമുള്ള സമയങ്ങളിലും ക്ഷേത്രദർശനം നടത്തി പ്രാർത്ഥിക്കാൻ പാടില്ല എന്നുള്ളതാണ്. തുടർന്ന് വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *