ഹൈന്ദവ ആചാരപ്രകാരം 27 നക്ഷത്രങ്ങളാണ് ഉള്ളത്. അതിൽ തന്നെ ഏറ്റവും അധികംപ്രാധാന്യമുള്ള ഒരു നക്ഷത്രമാണ് മൂലം നക്ഷത്രം. എല്ലാം നക്ഷത്രങ്ങൾക്കും പൊതുസ്വഭാവമുള്ളത് പോലെ തന്നെ മൂലം നക്ഷത്രക്കാർക്കും പൊതുവായി പല സ്വഭാവങ്ങളും ഉണ്ട്. ജനിച്ച സമയം സ്ഥലം എന്നിവ അനുസരിച്ച് ഓരോരുത്തരിലും ഈ സ്വഭാവങ്ങളിൽ ഏറ്റക്കുറച്ചിലുകൾ കാണാൻ സാധിക്കും. എന്നിരുന്നാലും 70% ത്തോളം പൊതുസ്വഭാവം ഓരോ വ്യക്തികളിലും ഉണ്ടാകുന്നു. അപ്രകാരം മൂലം നക്ഷത്രക്കാർ പൊതുവേ ശാന്തശീലരാണ്.
അതുപോലെ തന്നെ ഈശ്വര ഭക്തിയുള്ളവരും ഈശ്വര കാര്യങ്ങളിൽ കൂടുതലായി അടുത്തു നിൽക്കുന്നവരും ആണ് ഈ നക്ഷത്രക്കാർ. സാമ്പത്തികപരമായി നേട്ടങ്ങൾ കൊയ്യാൻ കഴിയുന്ന നക്ഷത്രക്കാരും ആണ് ഇവർ. ഇവർക്ക് മറ്റുള്ളവരുടെ പ്രശ്നങ്ങളും സങ്കടങ്ങളും കേട്ടുനിൽക്കാൻ ശക്തിയുള്ളവരാണ്. അതോടൊപ്പം ഏതൊരു കാര്യത്തിലും തന്റേതായ അഭിപ്രായം പ്രകടിപ്പിക്കുന്നവരുമാണ് ഇവർ.
ജീവിതത്തിൽ നല്ലകാലം ഉണ്ടാകുന്നതിനും അതിനുവേണ്ടി അനുയോജ്യമായ വിധം പ്രവർത്തിക്കുന്നവരും ആണ് ഈ നക്ഷത്രക്കാർ. ഈ നക്ഷത്രക്കാർ മഹാദേവനെ ആരാധിക്കുകയും ചെയ്യുന്നത് ഇവിടെ ജീവിതത്തിൽ ഒട്ടനവധി നേട്ടങ്ങൾ സ്വന്തമാക്കാൻ ഇവരെ സഹായിക്കുന്നു. ഈ നക്ഷത്രക്കാർക്ക് മൂന്ന് വയസ്സ് വരെ കേതുദശയാണ് ഉള്ളത്. അതിനാൽ തന്നെ പല തരത്തിലുള്ള രോഗ ദുരിതങ്ങൾ ഈ സമയങ്ങളിൽ ഇവർക്ക് അനുഭവിക്കേണ്ടത് ആയിട്ട് വരാറുണ്ട്.
ഈ സമയങ്ങളിൽ ഇവരുടെ മാതാപിതാക്കൾക്കിടയിൽ പലതരത്തിലുള്ള തർക്കങ്ങൾ നിലനിൽക്കുന്നു. ഈ മൂന്നു വയസ്സുവരെയുള്ള കാലഘട്ടങ്ങളിൽ മൂലം നക്ഷത്രക്കാർക്ക് വളരെയേറെ അപകട സാധ്യതകൾ ഉണ്ട്. അതിനാൽ തന്നെ വളരെയധികം ശ്രദ്ധ ഈ കാലയളവിൽ മൂലം നക്ഷത്രക്കാർക്ക് വേണ്ടിവരുന്നു. ഈ കാലയളവിൽ ഈ നക്ഷത്രക്കാരുടെ ആഭരണങ്ങളും മറ്റും നഷ്ടപ്പെടാൻ സാധ്യതകൾ ഏറെയാണ് ഉള്ളത്. തുടർന്ന് വീഡിയോ കാണുക.