നാം എല്ലാവരും പലപ്പോഴും ആഹാര രീതിയിൽ ഉൾപ്പെടുത്തുന്ന ഒന്നാണ് ഏത്തപ്പഴം. എല്ലാ ന്യൂട്രിയെൻസും ഒരുമിച്ച് അടങ്ങിയിരിക്കുന്ന ഒന്നാണ് പഴം. സാധാരണഗതിയിൽ നാല് തരത്തിൽ ഏത്തപ്പഴം കഴിക്കാറുണ്ട്. പഴുത്ത്, പച്ച, പുഴുങ്ങിയത്, ചിപ്സ് തുടങ്ങിയ രീതിയിൽ. ഇങ്ങനെ പഴം കഴിക്കുമ്പോൾ ഇതിൽ ഏതുതരമാണ് നമ്മുടെ ശരീരത്തിന് ഏറ്റവും നല്ലത് എന്ന് അറിയാമോ…?.
ഏത്തപ്പഴത്തിന്റെ ഗുണങ്ങളും എന്നാൽ ഏത്തപ്പഴത്തെ കുറിച്ചുള്ള ചില തെറ്റിദ്ധാരണകളും ചില ദോഷങ്ങളും എന്തൊക്കെയാണ് എന്ന് നോക്കാം. നേന്ത്രപ്പഴത്തിൽ ഏറ്റവും പ്രധാനമായിട്ടുള്ളത് നമ്മുടെ ശരീരത്തിന് വേണ്ട എല്ലാ മിനറൽസും അടങ്ങിയിട്ടുണ്ട് എന്നതാണ്. നേതൃപഴത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്നത് സോഡിയം, കാൽസ്യം, മഗ്‌നീസ്, മഗ്നീഷ്യം ഇവയെല്ലാം ഉയർന്ന തോതിൽ തന്നെയാണ് സ്ഥിതി ചെയ്യുന്നത്.
ഒരേപോലെ അടങ്ങിയിട്ടുള്ള പ്രധാന ഫ്രൂട്ടും ഏത്തപഴം തന്നെയാണ്. എന്നാൽ ഇത് ഓരോ തരത്തിൽ കഴിക്കുമ്പോൾ ഓരോ തരത്തിലുള്ള ഗുണങ്ങളാണ് നമ്മുടെ ശരീരത്തിൽ കൂടുതലായി കാണപ്പെടുന്നത്. ഇത് പച്ചക്ക് കറികളിലും മറ്റും അരിഞ്ഞ് കഴിക്കുകന്നതും വളരെ നല്ലതാണ്. മുതിർന്നവർക്കും ഏറെ ഇഷ്ടപ്പെടുന്ന പഴം ആണ് എങ്കിലും അധികം ആളുകൾ ഒന്നും ഏത്തപ്പഴം കഴിക്കാറില്ല. ഏത്തപ്പഴം ഒരെണ്ണം വീതം ദിവസേനെ കഴിക്കുകയാണ് എങ്കിൽ ശരീരത്തിൽ സംഭവിക്കുന്നത് അനേകം ഗുണങ്ങൾ തന്നെയാണ്.
ബീപി കുറയ്ക്കുന്നത്തിനും രക്തസമർദ്ദം കുറക്കുന്നതിനും ഏത്തപ്പഴം ഏറെ ഗുണം ചെയ്യുന്നു. ഇതിൽ പൊട്ടാസ്യത്തിന്റെ അളവ് കൂടുതലായത് കൊണ്ട് തന്നെ ഹാർട്ടിൽ ബ്ലോക്ക് സംബന്ധമായ പ്രശ്നങ്ങളൊക്കെ ഉണ്ട് എങ്കിൽ അവയെ പരിഹരിക്കുവാനും ഏറെ സഹായിക്കുന്നു. കുട്ടികളുടെ ബുദ്ധിവികാസനത്തിനും വളർച്ചക്കും ഒക്കെ ഏത്തപ്പഴം ദിവസേന ഒരെണ്ണം വീതം കഴിക്കുന്നത് ഏറെ ഗുണം ചെയ്യും. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Kairali Health