വളരെ സർവസാധാരണയായി കാണുന്ന ഒരു ലക്ഷണമാണ് നെഞ്ചിരിച്ചിൽ പുളിച്ചുതെട്ടൽ എന്നുള്ളത്. ഇത് ജീവിതത്തിൽ ഒരിക്കൽ എങ്കിലും അനുഭവിക്കാത്ത ആൾക്കാർ വളരെ വിരളമായിരിക്കും. നെഞ്ചിരിച്ചിൽ എന്നാൽ വയറിന്റെ മുകൾഭാഗത്ത് അതായത് നെഞ്ചിന്റെ നേരെ പുറകുവശത്ത് പുകയുന്നതുപോലെ തോന്നുന്നതിനെയാണ് നെജെരിച്ചിൽ എന്ന് പറയുന്നത്. മനുഷ്യ ശരീരത്തിൽ നമ്മൾ കഴിക്കുന്ന ഭക്ഷണം ആദ്യം അന്നനാളമ്പഴി ആമാശയത്തിലേക്ക് പോയി അതിനുശേഷം ചെറുകുടലിലേക്കാണ് പോകുന്നത്.
അന്നനാളത്തിന്റെയും ആമാശയത്തിന്റെയും ഇടയ്ക്ക് കൺട്രോൾ ചെയ്യുന്നതിന് വേണ്ടി ഒരു വാൽവ് മെക്കാനിസം ഉണ്ട്. ഭക്ഷണം കഴിക്കുമ്പോൾ ഭക്ഷണം അന്നനാളത്തിന്റെ താഴെ ചെല്ലുമ്പോൾ തുറക്കുകയും ഭക്ഷണം താഴോട്ട് ആമാശത്തിലേക്ക് പോയി കഴിയുമ്പോൾ ഈ വാൽവ് അടയുകയും ചെയ്യും. ആമാശയത്തിൽ നിന്ന് ഭക്ഷണം തിരിച്ച് കയറുന്നത് വളരെ കുറവായിരിക്കും.
ഈയൊരു നോർമൽ മെക്കാനിസത്തിൽ എന്തെങ്കിലും വ്യതിയാനങ്ങൾ വരുമ്പോഴാണ് നമുക്ക് കാര്യമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുക. സാധാരണ നോർമലായി തന്നെ ചെറിയതോതിൽ അന നാളത്തിലേക്ക് ഭക്ഷണവും ആസിഡും ഒക്കെ പോയാലും വലിയ ബുദ്ധിമുട്ടുകൾ ഒന്നും തന്നെ ഉണ്ടാകാറില്ല. പക്ഷേ ഇത് നോർമൽ അല്ലാത്ത രീതിയിൽ ഉണ്ടാകുമ്പോഴാണ് നമുക്ക് ബുദ്ധിമുട്ടുകൾ കാര്യമായി ഉണ്ടാകുന്നത്. നമ്മുടെ അന്നനാളത്തിന്റെ താഴെ ലൂസ് ആകുന്ന അവസരങ്ങൾ ആകുന്നതിന് പല കാരണങ്ങൾ ഉണ്ടാകാം.
ആ അവസരങ്ങളിലോ ആമാശയത്തിൽ അസിഡിറ്റി കൂടുകയോ ചെയ്യുമ്പോൾ അത് മുകളിലേക്ക് വന്ന് അന്നനാളത്തിന്റെ താഴെ ചെറിയ വിള്ളലുകൾ അല്ലെങ്കിൽ മുറിവുകളുണ്ടാക്കി അതിൽ കൂടെ ഭക്ഷണം പോകുമ്പോൾ നെഞ്ചിരിച്ചിൽ അനുഭവപ്പെടുന്നു. അമിത വണ്ണം വെച്ചു കഴിഞ്ഞാൽ മെക്കാനിസം ലൂസ് ആകുന്നു. അതുപോലെതന്നെ ചില ഹോർമോൺ എഫക്ട് അതല്ലെങ്കിൽ വയറു വീർത്തു വരുന്ന ചില അവസരങ്ങളെല്ലാം മെക്കാനിസം ലൂസ് ആകുവാൻ ഇടയാകുന്നു. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam