നമ്മൾ മലയാളികൾ നിത്യേന വീട്ടിൽ വിളക്ക് കത്തിക്കുന്നവരാണ്. നില വിളക്ക്, ലക്ഷ്മി വിളക്ക്, അകൽ വിളക്ക്. ദിവസേന രണ്ട് തവണ വിളക്ക് കത്തിക്കാറുണ്ട്. രാവിലെ കുളിച്ച് വൃത്തിയായി ശുദ്ധിയോട് കൂടി പൂജാമുറിയിൽ കയറി വിളക്ക് കത്തിക്കുന്നു. അതുപോലെതന്നെ സന്ധ്യാസമയത്തും വിളക്ക് കത്തിക്കുന്നു. രണ്ടുനേരവും കത്തിക്കുവാൻ സാധിച്ചില്ല എങ്കിൽ സദ്യയ്ക്ക് നിർബന്ധമായും വിളക്ക് കത്തിക്കുന്നവരാണ് നമ്മളിൽ 99% ആളുകളും.
ഇങ്ങനെ വിളക്ക് കത്തിക്കുന്ന തിരി ഒരു ദിവസം ഉപയോഗിച്ചു അടുത്ത ദിവസം ഉപയോഗിക്കാൻ പാടുണ്ടോ എന്നത് പലർക്കും സംശയമുള്ള ഒരു കാര്യമാണ്. എന്നാൽ സത്യം എന്തെന്നാൽ ഉപയോഗിക്കുവാൻ പാടില്ല എന്നുള്ളതാണ്. പലരും തിരി അടുത്ത ദിവസം ഉപയോഗിക്കാറുണ്ട്. മറ്റു പലരും തിരി മാറ്റാറുഉണ്ട്, വലിച്ചെറിയാറുണ്ട്. ഒരു കാരണവശാലും കത്തിച് മാറുന്ന തിരി എന്ന് പറയുന്നത് വലിച്ച് എറിയപ്പെടാൻ പാടില്ല. പലരും ചെയ്യുന്ന തെറ്റ് വലിച്ചെറിഞ്ഞ് കളയും എന്നതാണ്.
വീടിന്റെ ഏതെങ്കിലും കോണിലേക്ക് അല്ലെങ്കിൽ മുറ്റത്തേക്ക് ഒക്കെയായിരിക്കും വലിച്ചെറിഞ്ഞു കളയുന്നത്. ഇങ്ങനെ ചെയ്യുന്നത് വളരെയധികം തെറ്റായ കാര്യമാണ്. ഇങ്ങനെ ചെയ്തത് കൊണ്ട് തന്നെ നമ്മുടെ ജീവിതത്തിൽ ഒരുപാട് ദുരിതങ്ങളാണ് ക്ഷണിച്ചു വരുത്തുന്നത്. വളരെ ദോഷമുള്ള ഒരു കാര്യമാണ്. ഒരു ദിവസം ഉപയോഗിച്ച തിരി എന്ന് പറയുന്നത് അടുത്ത ദിവസം എടുത്തു മാറ്റണം.
ഇത്തരത്തിൽ മാറ്റുന്നതിൽ തെറ്റില്ല എന്നാൽ വലിച്ചെറിയുകയാണ് എങ്കിൽ അത് നമ്മുടെ മുറ്റത്ത് അല്ലെങ്കിൽ വീടിന്റെ പരിസരത്ത് ആയിരിക്കും. അത് മറ്റുള്ളവർ ചവിട്ടുവാൻ ഇടയാകും. മറ്റൊരു കാര്യം എന്ന് പറയുന്നത് പക്ഷികളോ മൃഗങ്ങളോ മറ്റു ജീവികളിൽ തിരി എടുത്തുകൊണ്ടു പോകുവാനോ അല്ലെങ്കിൽ അത് കഴിക്കുവാൻ ഒക്കെ കാരണമാകും. ഇതെല്ലാം തന്നെ വളരെയധികം ദോഷപരമായ കാര്യമാണ്. അതുകൊണ്ട് തന്നെ ഒരു ദിവസം കത്തിക്കുന്ന തിരി വലിച്ചെറിയുവാനായി പാടില്ല. കൂടുതൽ വിശദവിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Infinite Stories