സ്വപ്നം കാണുമ്പോൾ മരിച്ചുപോയവരെ കാണാറുണ്ടോ? ഇത്തരത്തിൽ സ്വപ്നം കാണുന്നതിന്റെ പിന്നിലുള്ള യഥാർത്ഥ കാരണങ്ങളെ ആരും തിരിച്ചറിയാതെ പോകല്ലേ.

ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു സമയമാണ് ഉറങ്ങുന്ന സമയം. നമ്മുടെ ജീവിതത്തിൽ ഉണ്ടായിട്ടുള്ള എല്ലാ സങ്കടകരമായ നിമിഷങ്ങളെയും സന്തോഷകരമായ നിമിഷങ്ങളെയും പ്രതിസന്ധി ഘട്ടങ്ങളെയും മറന്നുകൊണ്ട് നാം സ്വയം റസ്റ്റ് ചെയ്യുന്ന സമയമാണ് ഉറക്കം. ഈ ഉറക്കത്തിന് ഇടക്ക് നാം പലപ്പോഴും സ്വപ്നങ്ങൾ കാണാറുണ്ട്. അത് നല്ല സ്വപ്നങ്ങളും ചീത്ത സ്വപ്നങ്ങളും ആവാം. നല്ല സ്വപ്നങ്ങൾ നമ്മെ ഒരുപാട് സന്തോഷിപ്പിക്കുകയും പൊട്ട സ്വപ്നങ്ങൾ നമ്മെ ഒരുപാട് കരയിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്നു.

   

ഇത്തരത്തിലുള്ള പൊട്ടസ്വപ്നങ്ങൾ കാണുമ്പോൾ നാം പലപ്പോഴും ഞെട്ടി എണീക്കാറുപോലും ഉണ്ട്. ഇത്തരത്തിലുള്ള സ്വപ്നങ്ങൾ നമ്മെ ഒരു ദിവസം മുഴുവൻ സ്വാധീനിക്കാറുണ്ട്. അത്തരത്തിൽ നല്ല സ്വപ്നമാണ് കാണുന്നതെങ്കിൽ ആ ദിവസം പോസിറ്റീവ് ആവുകയും പൊട്ട സ്വപ്നങ്ങൾ ആണ് കാണുന്നത് എങ്കിൽ ആ ദിവസം നെഗറ്റീവ് ആവുകയും ചെയ്യാറുണ്ട്. അത്തരത്തിൽ വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് മരിച്ചുപോയവരെ സ്വപ്നം കാണുക എന്നത്.

ഒരുകാലത്ത് നമുക്ക് വളരെയേറെ പ്രിയപ്പെട്ടവരായിരുന്ന ആരെയെങ്കിലും ഇതുപോലെ പലപ്പോഴും സ്വപ്നം കാണാറുണ്ട്. ഇത് നമുക്ക് സന്തോഷത്തോടൊപ്പം ദുഃഖവും പ്രദാനം ചെയ്യുന്ന ഒരു സ്വപ്നമാണ്. ഇത്തരത്തിൽ എപ്പോഴും സ്വപ്നം കാണണമെന്നില്ല. ചില പ്രത്യേക സമയങ്ങളിൽ ആയിരിക്കും ഇത്തരത്തിലുള്ള സ്വപ്നങ്ങൾ നാം കാണുക.

ഇത്തരത്തിൽ മരിച്ചു പോയവരെ സ്വപ്നം കാണുന്നതിനെ ഹൈന്ദവ വിശ്വാസ പ്രകാരം കൃത്യമായ അർത്ഥവും വ്യാഖ്യാനവും ഉണ്ട്. ഇത്തരത്തിൽ നമുക്ക് മുൻപേ ജീവിച്ചു പോയ നമ്മുടെ പൂർവികർ നമ്മുടെ സ്വപ്നങ്ങളിൽ വരികയാണെങ്കിൽ അവർക്ക് നമ്മോട് പറയാനുള്ള കാര്യങ്ങളെയാണ് അവ സൂചിപ്പിക്കുന്നത്. തുടർന്ന് വീഡിയോ കാണുക.