കാലിൽ വളംകടി ഉണ്ടാവാറുണ്ടോ? വളംകടിയെ എങ്ങനെ പ്രതിരോധിക്കാം… | Do You Have Manure Bites On Your Feet.

Do You Have Manure Bites On Your Feet : കാലുകളില്‍ ഈര്‍പ്പം നിലനില്‍ക്കുന്നതിനാല്‍ മഴക്കാലത്ത്‍ വളം കടി ഏറെ കൂടുതലായി കാണപ്പെടുന്നു. വളരെ സർവ്വസാധാരണമായി കണ്ടുവരുന്ന ഒരു അസുഖമാണ് ഇത്. പുറം പരിസരങ്ങളിലേക്ക് ചെരുപ്പ് ഉപയോഗിക്കാതെ ഇറങ്ങുമ്പോഴും ചെരുപ്പ് ഉപയോഗിക്കാതെ മലീനമായ സ്ഥലങ്ങളിൽ നടക്കുന്നത് കൊണ്ടും, ചെളിവെള്ളത്തിൽ അധികമായി സമയം ചെലവഴിക്കുന്നത് കൊണ്ടും വളം കടി എന്ന അസുഖം ഉണ്ടാകുന്നു.

   

കാൽപ്പത്തികൾ വിൻഡ് കീറുകയും ഉഗ്രമായ ചൊറിച്ചിലും ചുവപ്പ് നിറവും അനുഭവപ്പെടുന്നു എന്നതാണ് ഈ ഒരു അസുഖത്തിന്റെ ഉത്തമ ലക്ഷണം എന്ന് പറയുന്നത്. ചെറിയ കുട്ടികൾ ഉൾപ്പെടെ മുതിർന്നവരിലും ഈ അസുഖം സർവ്വസാധാരണയായി കണ്ടുവരുന്നു. വളം കടി അസുഖം വരുകയാണ് എങ്കിൽ ഒരു അടിപോലും വെക്കുവാൻ സാധിക്കുകയില്ല അത്രയും പ്രയാസകരമാണ്. ഈയൊരു അസുഖത്തിന്. ഈ ഒരു പ്രശ്നത്തിൽ നിന്ന് എങ്ങനെ നമുക്ക് മറികടക്കുവാൻ സാധിക്കും എന്നാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്.

അതും നമ്മുടെ വീട്ടിലുള്ള ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് തന്നെ വളം കടിക്ക് പ്രതിവിധി ചെയ്യാം. അതിനായി ഒരു മീഡിയം വലിപ്പമുള്ള ഇഞ്ചിയും നാല് അല്ലി വെളുത്തുള്ളിയും എടുക്കുക. ഇനി ഇപ്പോൾ നിങ്ങളുടെ കൈവശം ചെറിയ വെളുത്തുള്ളിയാണ് ഉള്ളത് എങ്കിൽ ആറോ അഞ്ചോ എണ്ണം എടുക്കാവുന്നതാണ്. ഇവ രണ്ടും നല്ലതുപോലെ ഒന്ന് അരച്ച് എടുക്കാവുന്നതാണ്. അരച്ച് എടുത്തതിനു ശേഷം ഒരു ബക്കറ്റ് നിറയെ ഇളം ചൂടുള്ള വെള്ളം എടുക്കുക.

 

നിങ്ങളുടെ രണ്ടുകാലുകളും ഇറക്കി വയ്ക്കുവാൻ സാധിക്കുന്ന വിധത്തിൽ ആയിരിക്കണം വെള്ളം എടുക്കുവാൻ. ഇതിലേക്ക് നമ്മൾ നേരത്തെ അരച്ചുവെച്ചാൽ പാക്ക് ചേർത്ത് കൊടുക്കാവുന്നതാണ് ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിച്ചതിനു ശേഷം ഒരു രണ്ട് ടേബിൾസ്പൂൺ ആപ്പിൾ സിഡർ വിനീഗർ ചേർത്ത് കൊടുക്കാം. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Malayali Corner

Leave a Reply

Your email address will not be published. Required fields are marked *