മനുഷ്യ ശരീരത്തിലെ ആന്തരിക അവയവങ്ങളെ ത്തേക്ക് പുറതള്ളപ്പെടാതെ തടഞ്ഞുനിർത്തുന്നത് അതിനെ ആവരണം ചെയ്യുന്ന മസിൽസിന്‍റെ ഭിത്തികളാണ്. മസിലുകളിൽ എന്തെങ്കിലും കാരണവശാൽ ബലം കുറവ് വരുകയാണ് എങ്കിൽ അതിലൂടെ ഉണ്ടാകുന്ന വിള്ളലിലൂടെ ഈ ഇന്റേണൽ ഓർഗൻസ് അതായത് ആന്തരിക അവയവങ്ങളിൽ ഏതെങ്കിലും പുറത്തേക്ക് പുറന്തള്ളപ്പെടുന്നതിനെയാണ് ഹെർണിയ എന്ന് പറയുന്നത്. ഏറ്റവും കൂടുതലായി പുറന്തള്ളപ്പെടുന്ന അവയവം ചെറുകുടലാണ്. അതുകൊണ്ടുതന്നെ മലയാളത്തിൽ ഇതിനെ കുടലിറക്കം എന്നുള്ള വിളിപ്പേര് കൂടിയുമുണ്ട്.
ഹെർണിയ വരുവാൻ പ്രധാനമായ കാരണങ്ങൾ ചുമ, മലബന്ധം, മൂത്ര തടസ്സം എന്നിവയാണ്. ഹെർണിയ എന്ന രോഗത്തിന്റെ പ്രധാന ലക്ഷണം വയറിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് വരുന്ന മുഴയാണ്. അതിന് വേദന ഉണ്ടാകണമെന്ന് യാതൊരു നിർബന്ധവുമില്ല. വേദനയില്ലാതെ ഏതെങ്കിലും ഒരു ഭാഗത്ത് എന്തെങ്കിലും തരത്തിലുള്ള സ്ട്രെയിൻ ചെയ്യുന്നതുമൂലം ഭാരം എടുക്കുകയോ ചെയ്യുമ്പോഴാണ് ഹെർണിയ മുഴക്കൽ പ്രത്യക്ഷപ്പെടുന്നത്.
റസ്റ്റ് എടുക്കുമ്പോൾ അവ പ്രത്യക്ഷപ്പെട്ടയും അല്ലെങ്കിൽ ചെറുതാകുകയും ചെയുന്നു എന്നതാണ് ഹെർണിയ എന്ന അസുഖത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണം. ഹെർണിയ രോഗം നിർണയം വളരെയേറെ ലളിതമാണ്. ഹെർണിയുടെ ചികിത്സാരീതിയെ കുറിച്ച് പറയുന്നതിന് മുമ്പ് തന്നെ ചികില്സിച്ചില്ല എങ്കിൽ ഹെർണിയെ കൊണ്ട് എന്തൊക്കെ പ്രശ്നങ്ങൾ ആണ് നമുക്ക് നേരിടേണ്ടി വരിക എന്ന് നോക്കാം. ചികിത്സിച്ചില്ല എങ്കിൽ ചെറുകുടലിൽ ചിലപ്പോൾ ബ്ലോക്കുകൾ ഉണ്ടാകുവാനുള്ള സാധ്യത ഉണ്ട്.
ബ്ലോക്കുകൾ കാരണം അമിതമായ വേദനയും, മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്ന്നു. അത് ചിലപ്പോൾ ചെറുകുടലിലേക്കുള്ള രക്തയോട്ടം നിലക്കാൻ കാരണമാകും. ഇത്തരത്തിൽ കുടിലിൽ ആവശ്യമായ രക്തപ്രവാഹം നടക്കുന്നില്ല എങ്കിൽ ചെറുകുടൽ കരിഞ് പോകുവാനും കാരണമാകുന്നു. കൂടുതൽ വിശദ വിവരങ്ങൾക്കായി നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam