വായയിൽ ഉണങ്ങാത്ത മുറിക്കുകൾ, ഭക്ഷണം ഇറക്കാൻ ബുദ്ധിമുട്ട് എന്നിവ അനുഭവപ്പെടുന്നുണ്ടോ… | Cancer Symptoms.

Cancer Symptoms : ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് എങ്ങനെ ഹെഡ്നെക്യാൻസർ എന്ന അസുഖം പരിഹരിക്കാം എന്നതിനെകുറിച്ചാണ്. ഈ ഒരു അസുഖത്തിന് വളരെ പൊതുവായി കണ്ടുവരുന്ന ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം. ഉണങ്ങാത്ത മുറിവുകള്‍, വൃണങ്ങൾ, വായിലോ തൊണ്ടയിലോ നാക്കിലോ ചുണ്ടിലൊ, ഇടയ്ക്കിടയ്ക്ക് വരുന്ന രക്തം, സ്യനപേടകത്തിൽ വളരുന്നതാണ് എങ്കിൽ ശബ്ദ വ്യതിയാനം എന്നിവയാണ്.

   

ലോകത്തിൽ കഴിഞ്ഞ 10 ,15 വർഷങ്ങൾക്കുള്ളിൽ വളരെയധികം ക്യാൻസർ രോഗം കൂടി വരികയും അതിൽ 30 ശതമാനത്തിന്റെ മേൽ ഹെഡ്നൈ ക്യാൻസർ ആണ്. ഹെഡ്നൈ കാൻസറിൽ ഏറ്റവും കണ്ടുവരുന്നത് വായയിൽ കണ്ടുവരുന്ന ക്യാൻസർ ആണ്. വായയിൽ കണ്ടുവരുന്ന ക്യാൻസറുകൾ എന്നും പറയുന്നത് നാക്കിൽ, കവിളിൽ, ചുണ്ടിൽ, തൊണ്ടയിൽ, സ്യനപേടകത്തിൽ തുടങ്ങിയ ഭാഗത്തായി വരുന്ന ക്യാൻസറുകൾ എല്ലാം ഉൾപ്പെടും.

നാവിൽ വളരുന്ന ക്യാൻസറുകൾക്ക് ആദ്യഘട്ടത്തിൽ കാര്യമായിട്ടുള്ള ബുദ്ധിമുട്ടുകൾ ഒന്നും അനുഭവപ്പെടുകയില്ല. വെറുമൊരു വെള്ള പാടോ ഒരു ഉണങ്ങാത്ത മുറിവോ, ഒരു വ്രണം ആയിട്ട് ആയിരിക്കും പലപ്പോഴും ഡോക്ടറുടെ അടുത്ത് രോഗികൾ പറയാറുള്ളത്. എന്നാൽ തൊണ്ടയിൽ വരുന്ന ക്യാൻസറുകൾ അല്ലെങ്കിൽ മുഴകൾ. സ്യനപെടകത്തിൽ മുഴകൾ ഇതെല്ലാം മറ്റൊരു രീതിയിൽ തന്നെയാണ് പറയപ്പെടുക. സ്യനപെടകത്തിൽ ആണ് എങ്കിൽ ശബ്ദ വ്യദിയാനമാണ് ആദ്യം തന്നെ കാണുക.

 

അതുപോലെതന്നെ മൂക്കിലോ മൂക്കിന്റെ ഉൾഭാഗത്ത് വരുന്ന ക്യാൻസറുകൾ ആണ് എങ്കിൽ ഇടയ്ക്കിടെമൂക്കിൽ നിന്ന് രക്തം വരുക, മണം അറിയാതെ ഇരിക്കുക എന്നിവയായിരിക്കും അവയുടെ ലക്ഷണങ്ങൾ. ഇത്തരം ഏതെങ്കിലും ലക്ഷണങ്ങൾ നിങ്ങളിൽ ഉണ്ടാവുകയാണെങ്കിൽ ഉടനടി വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമാണ്. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *