ഐശ്വര്യവും സമ്പത്തും കാര്യപ്രാപ്തിയും നേടാൻ വെള്ളിയാഴ്ചകളിൽ ഈ കാര്യങ്ങൾ ചെയ്യൂ.

നമ്മുടെ കുടുംബത്തിലെ ശാന്തിക്കും സമാധാനത്തിനും ലക്ഷ്മി ദേവിയുടെ അനുഗ്രഹം അനിവാര്യമാണ്. നമ്മുടെ വീടുകളിൽ വിളക്ക് കത്തിക്കുന്നത് ലക്ഷ്മി ദേവിയുടെ സാന്നിധ്യം ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ്. ഇങ്ങനെ കത്തിക്കുന്ന നിലവിളക്കിന്റെ താഴെ ഭാഗം ബ്രഹ്മാവിനെയും തണ്ടു ഭാഗം മഹാവിഷ്ണുവിനെയും പരമശിവനെയും സൂചിപ്പിക്കുന്നു. അതുപോലെതന്നെ വിളക്കിന്റെ നാളം സരസ്വതി ദേവിയെയും ചൂട് പാർവതി ദേവിയെയും സൂചിപ്പിക്കുന്നു.

   

ദിവസവും നമ്മുടെ വീട്ടിൽ വിളക്ക് തെളിയിക്കുന്നത് വഴി എല്ലാ ദേവി ദേവന്മാരുടെയും കടാക്ഷം ലഭിക്കുന്നു. വെള്ളിയാഴ്ച ദിവസങ്ങളിൽ നാം ലക്ഷ്മിദേവിയാണ് ആരാധിക്കുന്നത്. ദിവസം ലക്ഷ്മി ദേവിയെ ആരാധിക്കുന്നത് വഴി ജീവിതത്തിൽ സമ്പദ്സമൃദ്ധി ഉയർച്ച എന്നിവ കൈവരുന്നു. നമ്മുടെ ജീവിതത്തിൽ എത്ര ആഗ്രഹിച്ചിട്ടും നടക്കാതെ പോയ കാര്യങ്ങളുടെ കാര്യപ്രാപ്തിക്കായി ലക്ഷ്മി ദേവിയെ പൂജിക്കാം. വെള്ളിയാഴ്ച ദിവസങ്ങളിൽ സന്ധ്യാദീപം തെളിയിക്കുമ്പോൾ ഇതിന് വേണ്ടത്.

എല്ലാ വെള്ളിയാഴ്ചയും രാവിലെയും സന്ധ്യാസമയങ്ങളിലും ഇത്തരത്തിൽ നെയ്യ് വിളക്ക് തെളിയിക്കുക. ഇങ്ങനെ മുടങ്ങാതെ 21 വെള്ളിയാഴ്ച ചെയ്യുകയാണെങ്കിൽ നമ്മൾ എത്ര ആഗ്രഹിച്ചിട്ടും സാധിക്കാതെ പോയ കാര്യങ്ങൾ നമ്മുടെ ജീവിതത്തിൽസാധിക്കും.സാമ്പത്തിക ഭദ്രത സാമ്പത്തിക നേട്ടങ്ങൾ എന്നിവ ഭവിക്കുന്നു. ഇത്തരത്തിൽ നെയ് വിളക്ക് കത്തിക്കുന്ന അതിലൂടെ നമ്മുടെ കുടുംബങ്ങളിൽ ദേവിയുടെ സാന്നിധ്യം ഉണ്ടാകുന്നു.

ഈ വിളക്ക് കത്തിക്കുമ്പോൾ അതിന്റെ ചൈതന്യം അപാരം മുഴുവൻ നമ്മുടെ കുടുംബങ്ങളിൽ തങ്ങിനിൽക്കുന്നു. അതോടൊപ്പം തന്നെ ദേവി സാന്നിധ്യം അനുഭവപ്പെടുന്നു. കൂടാതെ നമ്മുടെ വീടുകളിലെ പോസിറ്റീവ് ഊർജ്ജം നില നിന്ന് പോകുന്നു. ഈ നെയ് വിളക്ക് കത്തിക്കുന്നതോടൊപ്പം ലക്ഷ്മിദേവിക്ക് ഏറ്റവും പ്രിയങ്കരമായ പായസം നിവേദ്യം സമർപ്പിക്കേണ്ടതാണ്. ഇവയെല്ലാം വഴി നമ്മുടെ ജീവിതത്തിൽ സാധിക്കുകയില്ല എന്ന് തീർച്ചയായ ഏതൊരു കാര്യവും സാധിക്കപ്പെടാൻ ഇടയാക്കുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *