തലച്ചോറുകളിൽ കാണപ്പെടുന്ന അഞ്ഞൂറിസം ഇന്ന് ഒരുപാട് ആളുകളിലാണ് കണ്ടുവരുന്നത്. ഈയൊരു അസുഖം ഉണ്ടാകുന്നത് തലച്ചോറിലെ രക്തക്കുഴലിന്റെ ചുമരിൽ ശക്തി കുറയുന്നത് മൂലമാണ്. ബലക്കുറവ് കാരണം അഞ്ഞൂറിസം വീർക്കുന്നു. 40 ,45 വയസ്സ് കഴിഞ്ഞിട്ടുള്ള സ്ത്രീകൾക്കാണ് ഈ ഒരു അസുഖം കൂടുതലായി കണ്ടുവരുന്നത്. സ്ത്രീകൾക്ക് മാത്രമല്ല ഇത് കണ്ടുവരുന്നത് പുകവലി ശീലമുള്ള പുരുഷന്മാരിലും ഈ ഒരു അസുഖം വളരെ പൊതുവായി കണ്ടുവരുന്നു.
പുകവലിക്കുന്നതും മൂലം രക്തക്കുഴലുകളിലെ ചുമർ തളർന്നു പോവുകയും രക്തക്കുഴലുകളിൽ ബലൂൺ പോലെ വീർത്ത് നിൽക്കുകയും ചെയ്തു. ഇടയ്ക്കിടയ്ക്ക് തലവേദന ഉണ്ടാവുക അതുപോലെ തന്നെ കണ്ണിന്റെ പോള തളർന്നു പോവുക എന്നീ ലക്ഷണങ്ങൾ ഉണ്ടാകുന്നു. അതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് അഞ്ഞൂറിസം ആണ്. അഞ്ഞൂറിസം പൊട്ടുന്നത് വരെ അത്രയേറെ കാര്യമായുള്ള പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടാവുകയില്ല.
പൊട്ടുകയാണ് എങ്കിൽ മാരകമായിട്ടുള്ള ബ്ലീഡിങ് ഉണ്ടാകും. ബ്ലീഡിങ് മൂലം ആള് മരണപ്പെടുവാനുള്ള സാധ്യത ഏറെയാണ്. ഈ ഒരു അഞ്ഞൂറിസം പണ്ട് കാലങ്ങളിൽ ചികിൽസിചിരുന്നത് തലയോട്ടി തുറന്ന് ക്ലിപ്പ് ചെയ്തായിരുന്നു. കഴിഞ്ഞ ഒരു 20, 30 വർഷങ്ങൾ ആയിട്ട് ചെയ്ത് വരുന്ന ട്രീറ്റ്‌മെന്റ് കോയിലിംഗ് ട്രീറ്റ്മെന്റ് ആണ്.
അതായത് നമ്മുടെ തുടയിലെയോ അല്ലെങ്കിൽ കയ്യിലെയോ രക്തക്കുഴലുകൾ കൂടി ആൻജിയോഗ്രാം ചെയ്യുന്നതുപോലെ രക്ത കുഴലുകൾ ഉള്ളിലൂടെ ചെറിയ കമ്പികൾ ഉപയോഗിച്ച് തലച്ചോറിന്റെ ഉള്ളിലേക്ക് പോയി അഞ്ഞൂറിസം അടയ്ക്കുന്നതിനെയാണ് കോയിലിങ്ങ് എന്ന് പറയുന്നത്. ഈ ഒരു അസുഖം മറ്റെന്തെങ്കിലും സ്കാന് വഴിയോ ശരീരത്തിൽ ഉണ്ടെന്ന് കണ്ടുപിടിക്കുകയാണ് എങ്കിൽ ഉടനടി ചികിത്സ സഹായം തേടേണ്ടത് അത്യാവശ്യമാണ്. കൂടുതൽ വിശദവിവരങ്ങൾക്കായി വീഡിയോ മുഴുവനായും കണ്ടു നോക്കൂ. Credit : Arogyam