ഇങ്ങനെ ചെയ്യരുത് സന്ധ്യ സമയത്ത് വിളക്ക് വെച്ചതിനുശേഷം ഈ തെറ്റുകൾ ചെയ്താൽ മരണ ദുഃഖം വന്ന് ചേരും.

വീടുകളിൽ രണ്ടുനേരം നിലവിളക്ക് കത്തിക്കുക എന്നത് നമ്മൾ പ്രധാനമായും മുടങ്ങാതെ ചെയ്യേണ്ട കാര്യമാണ് എന്നാൽ പല സമയങ്ങളിലും നിലവിളക്ക് കത്തിച്ചു വെച്ചതിനുശേഷം ഈ പറയുന്ന കാര്യങ്ങൾ ചെയ്യുന്നത് കാണാറുണ്ട് എന്നാൽ അത് വളരെയധികം ദോഷമാണ് ഏതൊക്കെ കാര്യങ്ങളാണ് ദോഷം വരുത്തി വയ്ക്കുന്നതായ പ്രവർത്തികൾ എന്ന് നോക്കാം.

   

ഒന്നാമത്തെ കാര്യമെന്ന് പറയുന്നത് ചില സസ്യങ്ങളുമായി ബന്ധപ്പെട്ടതാണ് നിലവിളക്ക് കത്തിച്ചു കഴിഞ്ഞാൽ ഈ സസ്യങ്ങളുടെ അടുത്തേക്ക് പോകാനോ അതിനെ തൊടാനോ പാടുള്ളതല്ല. അതിൽ ചിലതാണ് തുളസി ആൽമരം നെല്ലിമരം എന്നിവ. ഇതെല്ലാം ലക്ഷ്മി ദേവിയുടെ സാന്നിധ്യവും ദേവി സാന്നിധ്യവും എല്ലാം ഉള്ള ചെടികളും വൃക്ഷങ്ങളുമാണ് ഇവയുടെ അടുത്തേക്ക് പോകുന്നത് ഇവയെ വലം വയ്ക്കുന്നത് ചെയ്യാൻ പാടുള്ളതല്ല.

അടുത്തതായിട്ട് ചില വസ്തുക്കളെ സംബന്ധിച്ചുള്ളതാണ് ഈ വസ്തുക്കൾ സന്ധ്യാസമയം കഴിഞ്ഞാൽ വാങ്ങാനോ മറ്റുള്ളവർക്ക് നൽകാനോ പാടുള്ളതല്ല. വസ്തു എന്ന് പറയുന്നത് ഉപ്പ് മഞ്ഞൾ കടുക് പാൽ പാൽ ഉൽപ്പന്നങ്ങൾ എന്നിവയാണ്. ഇവയിലെല്ലാം തന്നെ ലക്ഷ്മി സാന്നിധ്യം ഉണ്ട് ഇവ നമ്മൾ വാങ്ങുകയോ മറ്റുള്ളവർക്ക് കൈമാറുകയോ ചെയ്താൽ നമ്മുടെ വീട്ടിലെ ലക്ഷ്മി സാന്നിധ്യം മറ്റുള്ളവർക്ക്.

കൊടുക്കുന്നതിനു തുല്യമാണ്. ചില പ്രവർത്തികൾ എന്ന് പറയുന്നത് നിലവിളക്ക് കത്തിച്ചു കഴിഞ്ഞാൽ പിന്നെ കുളിക്കാൻ പാടുള്ളതല്ല നഖം വെട്ടാൻ പാടുള്ളതല്ല ചൂലെടുത്ത് അടിക്കാൻ പാടുള്ളതല്ല കിണറ്റിൽ നിന്നും വെള്ളം കോരാൻ പാടുള്ളതല്ല. ഇതുപോലെയുള്ള കാര്യങ്ങൾ ചെയ്താൽ വീട്ടിൽ നിന്നും ലക്ഷ്മി ദേവി ഇറങ്ങിപ്പോകുന്നതായിരിക്കും.