പരമശിവന്റെ മൂല മന്ത്രമാണ് ഓം നമശിവായ എന്നത്. ഇതിനെ പഞ്ചാക്ഷരി മന്ത്രം എന്നാണ് പറയുന്നത്. ഈ ജപം ചെല്ലുന്നത് വഴി പരമശിവനെ പൂജിച്ചു കൊണ്ടിരിക്കുകയാണ്. ഓം എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത് ഒരിക്കലും നശിക്കാത്തത് എന്നാണ്. നമശിവായ എന്ന വാക്ക് പഞ്ചഭൂതങ്ങളെ പ്രതിനിധാനം ചെയ്യുന്നു. ജലം വായു ഭൂമി അഗ്നി ആകാശം എന്നിങ്ങനെയാണ്. പഞ്ചാക്ഷരി മന്ത്രം ഉരിയാടുന്നതിലൂടെ നാം ഭഗവാനോട് കൂടുതലായി അടുക്കുന്നു.
പഞ്ചാക്ഷരി മന്ത്രം തുടർച്ചയായി ചെയ്യുന്നതിലൂടെ നമ്മുടെ ജീവിതത്തിൽ ഉയർച്ച സമാധാനം ഐശ്വര്യം എന്നിവ നിലനിൽക്കുന്നു. കലഹങ്ങൾ ഒഴിയുന്നു അതുപോലെതന്നെ എത്ര വലിയ അപകടത്തിൽ നിന്നും നമുക്ക് രക്ഷ ലഭിക്കുന്നു. ജീവിതത്തിൽ എന്നും സമാധാനം നിലനിൽക്കുന്നു. ഭഗവാൻ എത്ര നമ്മളെ പരീക്ഷിച്ചാലും പരീക്ഷണത്തിന്റെ ഒടുവിൽ നമുക്ക് ലഭിക്കുന്ന സമാധാനം വളരെ വലുതാണ്.
ഇങ്ങനെയുള്ള പരീക്ഷണങ്ങളെ നേരിടുന്നതിനായി പഞ്ചാക്ഷ മന്ത്രം ചെല്ലുന്നത് നമുക്ക് തുണയായി ഭവിക്കുന്നു.ഭഗവാൻ തരുന്ന ഇത്തരം പരീക്ഷണത്തിൽ നാം ഒരിക്കലും മനസ്സ് തളരാതെ നേരിടുകയാണ് വേണ്ടത്. ഭഗവാൻ നമ്മെ ഒരിക്കലും കൈവിടുകയില്ല എന്ന് ഉറച്ചു വിശ്വസിച്ച് എല്ലാ പരീക്ഷണങ്ങളെയും ആപത്ത് ഘട്ടങ്ങളെയും നേരിടുകയാണ് നാം വേണ്ടത്.ഭഗവാൻ നമുക്ക് തരാതിരിക്കുന്ന നേട്ടങ്ങളെക്കുറിച്ച്.
ആകുലരാകാതെ വീണ്ടും വീണ്ടും ഭഗവാനോട് പ്രാർത്ഥിക്കുകയാണ് വേണ്ടത്. നമ്മൾ നിശ്ചയിച്ച സമയത്തല്ല ഭഗവാൻ നിശ്ചയിത സമയത്താണ് നമുക്ക് അനുഗ്രഹങ്ങൾ ലഭിക്കുന്നത്.നമ്മുടെ ജീവിതത്തിലെ സമാധാനം നിറയുന്നതിനും അതോടൊപ്പം തന്നെ ഐശ്വര്യം നിറയുന്നതിനും വേണ്ടി 108 പ്രാവശ്യം ദിവസവും സന്ധ്യാസമയത്ത് ഓം നമശിവായ ജപം ചൊല്ലുന്നത് അത്യുത്തമമാണ്. ഇങ്ങനെ ഓം നമശിവായ ജപം ചെല്ലുന്നത് ഭഗവാന്റെ അനുഗ്രഹം നേരിട്ട് നമ്മളിലേക്ക് ചൊരിയുന്നു.