കാലിൽ പ്രധാനമായും രണ്ടുതരത്തിലുള്ള രക്ത ദമ്പതികൾ ആണ് ഉള്ളത്. അതായത് കാലിലോട്ട് രക്തം കൊണ്ടുപോകുന്ന രക്ത ധമനി. കാലിന് തിരിച്ച് ഹാർട്ടിലേക്ക് രക്തം എത്തിക്കുന്ന മറ്റൊരു രക്ത ധമനി കൂടിയുണ്ട്. അതിൽ നിന്ന് ഹാർട്ടിലേക്ക് രക്തം എത്തിക്കുന്ന ഞരമ്പുകളിൽ രക്തം കട്ടപിടിക്കുന്ന അസുഖത്തെയാണ് ഡി വി റ്റി എന്ന് പറയുന്നത്. സ്ട്രോക്ക് ആയിട്ട് കിടക്കുന്ന രോഗികൾക്ക്, പ്രഗനെന്റ്റ് സമയത്ത് സ്ത്രീകൾക്ക് ഡിവിറ്റി വരാം.
പണ്ട് തൊട്ട് ഈ ഒരു അസുഖത്തിന്റെ ചികിത്സാ രീതി എന്ന് പറയുന്നത് രക്തം അലിയിച്ചു കളയുവാനുള്ള ഗുളിക കഴിക്കുക അതുപോലെതന്നെ കാലിൽ സോക്സ് ഇട്ടു നടക്കുക എന്നുള്ളതാണ് ഇതുവരെ ചെയ്തിരുന്നത്. ഈയൊരു അസുഖത്തിന് കാര്യമായിട്ടുള്ള ചികിത്സ രീതികൾ ഒന്നും തന്നെ ഇല്ല എന്ന് പറയാം. രക്തം കട്ടപിടിച്ച് കഴിഞ്ഞാൽ കൃത്യമായിട്ട് പറഞ്ഞാൽ രോഗി 14 ദിവസത്തിനുള്ളിൽ ഡോക്ടറെ സമീപിക്കുകയാണ് എങ്കിൽ കട്ടപിടിച്ചതിന് നമുക്ക് പൂർണ്ണമായിട്ട് ഇല്ലാതാക്കുവാൻ സാധിക്കും.
രക്ത ധമനികളുടെ ഉള്ളിൽ ഒരു ട്യൂബ് പോലത്തെ സാധനം കയറ്റി അലിയിക്കാനുള്ള മരുന്ന് കൊടുക്കുക എന്നുള്ളതാണ്. രണ്ടാമത്തെ വഴി ആൻജിയോ ജെറ്റ് എന്ന് പറയുന്ന ഒരു ഉപകരണം ഉണ്ട്. ഈ ഉപകരണം വഴി രക്തധമനികളുടെ ഉള്ളിൽ പോയിട്ട് പിടിച്ചിരിക്കുന്ന രക്തധമനികളെ കഴുകി പൊടിച്ച് വലിച്ച് കളയുവാനായി നമുക്ക് സാധിക്കും.
പൊളിച്ചു കളയുന്ന രക്തപൊടി വയറിൽ നിന്ന് ഹാർട്ടിലേക്ക് കയറി പോകാതിരിക്കാൻ ആയിട്ട് ഒരു വിലപ്പോലെ ഒരു സംഭവം വെച്ച് കൊടുക്കാറുണ്ട്. അതിന് പറയുന്ന പേരാണ് ഐ വി സി ഫിൽറ്റർ. കൂടുതൽ വിശദവിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam