നമുക്കെല്ലാവർക്കും ഒത്തിരി അനുഗ്രഹങ്ങൾ വാരിപോയ നൽകുന്ന ഭഗവാനാണ് ശ്രീകൃഷ്ണ ഭഗവാൻ. ഭഗവാന്റെ പേര് നാവിൽ മന്ത്രിച്ചാൽ മാത്രം മതി നമ്മുടെ എല്ലാ കാര്യങ്ങളും നടത്തിത്തരും. ഭഗവാനെ അടിയുറച്ച് വിശ്വസിക്കുന്ന ഏവർക്കും ഭഗവാന്റെ സാന്നിധ്യം ഭഗവാൻ അറിയിച്ച് തരാറുണ്ട്. പല രൂപത്തിലും പല വേഷത്തിലും ഭഗവാൻ നമ്മെ സഹായിക്കാൻ വരാറുണ്ട്. നമ്മിൽ ഭൂരിഭാഗം പേരും ശ്രീകൃഷ്ണ ഭഗവാന്റെ ഭക്തരാണ്.
ശ്രീകൃഷ്ണൻ ഭഗവാനോട് പ്രാർത്ഥിക്കുന്നതിനു വേണ്ടിയുള്ള വഴിപാടാണ് ഇതിൽ പരാമർശിക്കുന്നത്. നമ്മുടെ ജീവിതത്തിലുള്ള തടസ്സങ്ങൾ ദുഃഖങ്ങൾ നീക്കാനും അതോടൊപ്പം ആഗ്രഹങ്ങൾ സാധിക്കാനും ഉതുങ്ങുന്ന രീതിയിലുള്ള വഴിപാടാണിത്. ഈ വഴിപാട് പൂർത്തിയാക്കാൻ മൂന്നുമാസം വേണ്ടിവരും. ഈ വഴിപാട് ചെയ്യേണ്ടത് ആ വീട്ടിലെ കുടുംബ നാഥയാണ്. ഇങ്ങനെ ചെയ്യുന്നത് വഴി ആ വീട്ടിലേക്ക് ആ കുടുംബത്തിലേക്ക് ഭഗവാൻ എല്ലാ അനുഗ്രഹങ്ങളും വന്നുചേരും. ഈ വഴിപാട് ചെയുന്നതിന് മലയാളം മാസത്തിൽ വരുന്ന ആദ്യത്തെ വ്യാഴാഴ്ചയാണ് ഉചിതം.
ഇതിൽ ആദ്യത്തെ വ്യാഴാഴ്ച പോയി ഭഗവാന്റെ ക്ഷേത്രദർശനം നടത്തി അവിടെ രണ്ടു വഴിപാടുകൾ കഴിക്കേണ്ടതാണ്. അഷ്ടോത്രപുഷ്പാഞ്ജലി. ഈ പുഷ്പാഞ്ജലിക്ക് വീട്ടിലുള്ള എല്ലാവരുടെയും പേര് നൽകണം. അതോടൊപ്പം ഒരു പാൽപ്പായസം കൂടി ഭഗവാനെ കഴിപ്പിക്കുക എന്നതാണ്. ഈ വഴിപാട് ഭഗവാന്റെ പ്രീതി നമമളിലേക്ക് നിറയാൻ സഹായിക്കുന്നു. ഇങ്ങനെ ചെയ്യുന്നത് വഴി ആദ്യത്തെ മാസത്തെ വഴിപാട് അവസാനിക്കും.
രണ്ടാമത്തെ മാസം ആദ്യത്തെ വ്യാഴാഴ്ച പോകുമ്പോൾ സഹസ്രനാമ പുഷ്പാഞ്ജലി ആണ് കഴിക്കേണ്ടത്. നമ്മളിൽ ഉള്ള അനുഗ്രഹങ്ങൾ എന്നും നിലനിൽക്കുന്നതിനു വേണ്ടിയാണ് ഇത് ചെയ്തത്. മഞ്ഞനിറത്തിലുള്ള മാലയാണ് ഭഗവാനെ ചാർത്തേണ്ടത്. വീട്ടിലുള്ള എല്ലാവരുടെയും പേരിലും ഈ പുഷ്പാഞ്ജലി കഴിക്കേണ്ടതാണ്. മൂന്നാമത്തെ മാസം ആദ്യത്തെ വ്യാഴാഴ്ച കുടുംബമായി ക്ഷേത്രദർശനം നടത്തണം. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.