ഗണപതി ഭഗവാന്റെ അനുഗ്രഹവും സാമീപ്യവും നമ്മുടെ വീടുകളിൽ നേരിട്ട് എത്തുന്ന ഒരു ദിവസമാണ് സങ്കടഹര ചതുർത്തി. നവംബർ ഒന്നാം തീയതി ബുധനാഴ്ച സങ്കടഹര ചതുർത്തിയാണ്. അതിനാൽ തന്നെ ഇത് വളരെ വിശേഷപ്പെട്ട ഒരു സുദിനമാണ്. പുരാണങ്ങളിൽ പഞ്ചപാണ്ഡവന്മാർക്ക് എല്ലാത്തരത്തിലുള്ള ഉയർച്ചയും നേട്ടവും സമ്മാനിച്ച ഒന്നാണ് സങ്കടഹര ചതുർത്തി. അത്തരത്തിൽ സങ്കടഹര ചതുർത്തിയിൽ നാമോരരത്തിലും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇതിൽ.
പ്രതിപാദിക്കുന്നത്. ഈ സങ്കടഹര ചതുർത്തി ദിനത്തിൽ മൂന്ന് രീതിയിൽ നമുക്ക് പ്രാർത്ഥിക്കാവുന്നതാണ്. അതിൽ ആദ്യത്തേത് എന്ന് പറയുന്നത് വ്രതം എടുത്തു കൊണ്ട് പ്രാർത്ഥിക്കുന്നതാണ്. മറ്റൊരു രീതി എന്നത് വ്രതം എടുക്കാതെ തന്നെ ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കുന്നതാണ്. മൂന്നാമത്തെ രീതിയിൽ എന്ന് പറയുന്നത് ക്ഷേത്രങ്ങളിൽ പോവാതെ തന്നെ വീടുകളിൽ ഇരുന്നുകൊണ്ട് പ്രാർത്ഥിക്കുന്നതാണ്.
ഇത്തരത്തിൽ വ്രതം എടുത്ത് പ്രാർത്ഥിക്കാൻ ആഗ്രഹിക്കുന്നവർ ആണെങ്കിൽ തലേദിവസം തന്നെ അരി ഭക്ഷണങ്ങൾ പൂർണമായി ഒഴിവാക്കി ഭഗവാനോട് പ്രാർത്ഥിച്ച് അതിനുവേണ്ടി സങ്കല്പം എടുക്കുകയാണ് വേണ്ടത്. സങ്കല്പം എടുക്കുക എന്നുള്ളതുകൊണ്ട് ഉദ്ദേശിക്കുന്നത് ഭഗവാനോട് നാമോരോരുത്തരും വ്രതം എടുക്കുന്നതിന് വേണ്ടിയുള്ള അനുവാദം ചോദിച്ചു വാങ്ങുകയാണ്. അത്തരത്തിൽ ആ വ്രതം എടുക്കുന്നതിനു വേണ്ടിയുള്ള എല്ലാ അനുഗ്രഹവും കടാക്ഷവും ഭഗവാനിൽ നിന്ന് നേരിട്ട് വാങ്ങിക്കുകയാണ് സങ്കല്പത്തിലൂടെ ചെയ്യുന്നത്.
അതുപോലെ തന്നെ ചതുർത്തിയിൽ രാവിലെ ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിച്ച് ഭഗവാന്റെ കുറി തൊടുകയും വീടുകളിൽ ഇരുന്നുകൊണ്ട് ഭഗവാന്റെ നാമങ്ങൾ മന്ത്രിക്കുകയും വൈകുന്നേരത്തെ ദീപാരാധന തൊഴുകയും ചെയ്യേണ്ടതാണ്. ഇന്നേദിവസം അരിയാഹാരങ്ങളും മത്സ്യ മാംസ്യങ്ങളും പൂർണമായും ഒഴിവാക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.