Black Color On Thighs Can Be Eliminated : തുടയിൽ ഉണ്ടാകുന്ന കറുപ്പ് നിറത്തെ നീക്കം ചെയ്യുവാനുള്ള നല്ലൊരു ഹോം റെമഡിയുമായാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. തുടർച്ചയായിട്ട് ഈ ഒരു പാക്ക് ഒരു മൂന്ന് ആഴ്ച്ച നിങ്ങൾ പുരട്ടുകയാണ് എങ്കിൽ കറുപ്പ് നിറത്തെ നീക്കം ചെയ്യുവാൻ ആയി സാധിക്കും. അതുപോലെതന്നെ ഈ ഒരു പാക്ക് പുരട്ടുവാൻ തുടങ്ങി ഏഴു ദിവസം ആകുമ്പോഴേക്കും അതിന്റെ മാറ്റങ്ങൾ നിങ്ങൾക്ക് അനുഭവിച്ച് അറിയുവാൻ സാധിക്കും.
പാക്ക് തയ്യാറാക്കി എടുക്കുവാൻ ആദ്യം തന്നെ ഉരുളൻ കിഴങ്ങ് ജ്യൂസ് ആക്കി എടുക്കാവുന്നതാണ്. ഉരുളക്കിഴങ്ങ് തൊലി കളയാതെ തന്നെയാണ് ജ്യൂസ് അടിച്ചെടുക്കുന്നത്. അടിച്ചെടുത്ത ഉരുളൻ കിഴങ്ങ് നീര് ഒരു പാത്രത്തിലേക്ക് മാറ്റിവയ്ക്കാവുന്നതാണ്. ഈയൊരു രീതിയിൽ ഒരു അരമണിക്കൂർ നേരം ഉരുളക്കിഴങ്ങ്നീര് റെസ്റ്റിനായി വയ്ക്കാം.
ഇങ്ങനെ റസ്റ്റിനായി വെക്കുമ്പോൾ ഉരുളക്കിഴങ്ങ് നീരിന്റെ അടിയിൽ മട്ട് പോലെ കുറുകി കിട്ടും. ഈ ഒരു പാക്കാണ് നമുക്ക് കറുപ്പുനിറത്തെ നീക്കം ചെയ്യുവാനായി ആവശ്യമായി വരുന്നത്. ഇനി ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ തേൻ ഒഴിച്ച് കൊടുക്കാം. ഇവ നല്ലതുപോലെ ചേർത്തു കൊടുത്തത്തിനു ശേഷം ഒരു ടേബിൾ സ്പൂൺ ഓളം റോസ് വാട്ടർ കൂടിയും ചേർത്ത് യോജിപ്പിക്കാം.
ശേഷം ഇത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് എടുത്തതിനുശേഷം നിങ്ങളുടെ ചർമ്മത്തിൽ എവിടെയാണ് അമിതമായി കറുപ്പുനിറം കാണുന്നത് തുടയിൽ, കാൽമുട്ടിൽ, കൈമുട്ടിl എന്നതിനെ കറുപ്പ് നിറം കാണുന്ന എല്ലാ ഭാഗത്തും ഈ ഒരു പാക്ക് നിങ്ങൾക്ക് അപ്ലൈ ചെയ്തു കൊടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Corner