നമുക്കെല്ലാവർക്കും അറിയാം നമ്മുടെ ആരോഗ്യം കൂടുതൽ സംരക്ഷിക്കണമെങ്കിൽ ആവശ്യമായുള്ള പ്രോട്ടീൻസ്, കാൽസ്യം, വൈറ്റമിൻസ് തുടങ്ങിയ കലവറകൾ ഉണ്ടാകണം എന്നത്. ശരീരത്തിന് ആവശ്യമുള്ള കാൽസ്യം അതുപോലെതന്നെ നാര് സത്തുക്കൾ ഏറെ കൂടുതൽ അടങ്ങിയിട്ടുള്ള ഒന്നാണ് പഴവർഗങ്ങൾ. ദൈനദിന ജീവിതത്തിൽ തുടർച്ചയായി പഴങ്ങൾ കഴിക്കുന്നത് ഏറെ ഉത്തമമായ കാര്യമാണ്. അതിൽ ഒന്നാണ് പേരക്ക.
പേരക്കയിൽ ഒരുപാട് ഗുണങ്ങളാണ് അടങ്ങിയിരിക്കുന്നത്. തൈറോയ്ഡ് സംബന്ധമായ പ്രശ്നം ഉള്ളവർക്കൊക്കെ ഈ ഒരു പേരക്ക വളരെയേറെ നല്ലതാണ്. വൈറ്റമിൻ സി സത്തുകൾ ധാരാളം അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ പ്രതിരോധശക്തി വർദ്ധിപ്പിക്കാൻ ഒക്കെ ഏറെ സഹായിക്കുന്നു. ഇന്നത്തെ കാലത്ത് പ്രതിരോധശക്തി കുറവ് മൂലമാണ് ഒട്ടുമിക്ക ആളുകൾക്കും അസുഖങ്ങൾ ഉണ്ടാകുവാൻ കാരണമാകുന്നത് തന്നെ.
ഒരു വർഷം കൂടുന്തോറും നമ്മുടെ സമൂഹത്തിൽ പുതിയ രീതിയിലുള്ള ജീവിത മാർഗങ്ങളാണ് കടന്നു എത്തുന്നത്. തൻ മൂലം ജീവിത പരിഷ്കാരം കൊണ്ട് തന്നെ ഫാസ്റ്റ് ഫുഡുകളുടെ ഉപയോഗം വർദ്ധിച്ചു വരുന്നു. തിരക്കായ ജീവിതത്തിനിടെ ശരീരം ശ്രദ്ധിക്കാതെയും വ്യായാമം ചെയ്യാതെ പലരും ഫാസ്റ്റ് ഫുഡ്കൾക്ക് കീഴിൽ ആവുകയാണ്. ആയതിനാൽ ഇത് മറ്റ് പല അസുഖങ്ങൾ ഉണ്ടാക്കുവാൻ ഇടയാക്കുന്നു. ഇത്തരത്തിൽ ഉണ്ടാകുന്ന അസുങ്കങ്ങളെ പരിഹരിക്കുവാൻ എന്ന രീതിയിൽ പേരക്ക കഴിക്കുന്നത് ഏറെ നല്ലതാണ്.
അതുപോലെതന്നെ മാരകമായിട്ടുള്ള വലിയ അസുഖങ്ങൾ വരാതിരിക്കുവാൻ ഒക്കെ ഏറെ സഹായിക്കുന്ന ഒരു ഇൻഗ്രീഡിയന്റ് തന്നെയാണ്. അത്രെയേറെയാണ് പ്രതിരോധശക്തി പേരക്കയിൽ അടങ്ങിയിരിക്കുന്നത് അതുപോലെതന്നെ രക്തം വർദ്ധിക്കുവാനും, നാം കഴിക്കുന്ന ഭക്ഷണങ്ങൾ കൃത്യമായി ദഹിക്കുവാനും, കൂടാതെ കണ്ണിനെ കാഴ്ച്ചശക്തി വർദ്ധിക്കുവാനും ഒക്കെ ഏറെ ഗുണം ചെയ്യുന്നു. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Malayali Friends
https://youtu.be/qZ6f1lv1aH8